ഉലമ സമ്മേളനത്തിന് പ്രൗഢ തുടക്കം
text_fields
തൃശൂര്‍: മൂന്നുദിവസം നീളുന്ന സമസ്ത ഉലമ സമ്മേളനത്തിന് തൃശൂര്‍ പുഴയ്ക്കല്‍ പാടത്തെ താജുല്‍ ഉലമ നഗറില്‍ പ്രൗഢ തുടക്കം. ഇബ്രാഹിം ഖലീലുല്‍ ബുഖാരി, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍, അലി ബാഫഖി തങ്ങള്‍, പൊന്മള അബ്ദുല്‍ഖാദര്‍ മുസ്ലിയാര്‍ എന്നിവര്‍ ചേര്‍ന്ന് പതാക ഉയര്‍ത്തി. പ്രാര്‍ഥനക്ക് അലി ബാഫഖി തങ്ങള്‍ നേതൃത്വം നല്‍കി. സാംസ്കാരിക സമ്മേളനം സി.എന്‍. ജയദേവന്‍ എം.പി ഉദ്ഘാടനം ചെയ്തു.
സംഘ്പരിവാറിന്‍െറ ഫാഷിസം ഏതെങ്കിലും രാഷ്ട്രീയക്കാരന്‍ നടത്തുന്ന കോമാളിത്തമായി ചുരുക്കിക്കാണരുതെന്ന് അദ്ദേഹം പറഞ്ഞു.ഇന്ത്യയുടെ സംസ്കാരത്തിന് അപകടകരമായ ചിലത് സംഭവിക്കുമോ എന്ന് ഭയപ്പെടുന്ന സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. ചരിത്രം പോലും മാറ്റിയെഴുതുകയാണ്. ആസൂത്രിതമായിത്തന്നെ അത്തരം ശ്രമങ്ങള്‍ നടക്കുന്നു. മുതലാളിത്തത്തിന്‍െറ ഏറ്റവും ക്രൂരവും നീചവുമായ മുഖമാണ് ഫാഷിസം. അതിനെതിരായ ചെറുത്തുനില്‍പ്പ് ശക്തമാക്കേണ്ടതുണ്ട്. എല്ലാതരം ഭിന്നതകളും മറന്ന് രാഷ്ട്രീയ ചെറുത്തുനില്‍പ്പ് ഉയരണമെന്നും എം.പി പറഞ്ഞു. ഇന്ത്യ ഏറ്റവും ശക്തമായ മതേതര രാജ്യമായിതന്നെ നിലനില്‍ക്കണമെന്ന് അധ്യക്ഷത വഹിച്ച കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു.
ഏതെങ്കിലും പാര്‍ട്ടികളുടെ നയം മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആലങ്കോട് ലീലാകൃഷ്ണന്‍, ഒ. അബ്ദുറഹ്മാന്‍കുട്ടി, ജോസ് വള്ളൂര്‍, ഡോ. അബ്ദുല്‍കരീം വെങ്കിടങ്ങ്, ഫ്ളോറ ഹസന്‍ ഹാജി, ഹംസ ലൗഷോര്‍, അഡ്വ. പി.യു. അലി, അഡ്വ. സി.വി. ഫ്രാന്‍സിസ്, പി.കെ. ജഅ്ഫര്‍ എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.