തൃക്കാക്കരയിലെ സ്ഥാനാർഥി ചർച്ചകളെ കുറിച്ച് അറിയില്ലെന്ന് ഉമ തോമസ്
text_fieldsകൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയാകുന്നതിനെക്കുറിച്ച് ആരും ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് ഉമ കെ. തോമസ്. മാധ്യമ വാർത്തകൾ മാത്രമേ അറിയൂ എന്നും അവര്‍ പ്രതികരിച്ചു. പി.ടി തുടങ്ങിയ കാര്യമല്ലേ എന്ന് സംഘാടകർ പറഞ്ഞതുകൊണ്ടാണ് അന്ന് പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തതെന്നും ഉമ വ്യക്തമാക്കി.
അതേസമയം, തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും ഹൈക്കമാൻഡിലേക്ക് പോകാതെ തീരുമാനം ഇവിടെ തന്നെയുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. സിൽവർലൈൻ വിവാദങ്ങൾ ഉൾപ്പെടെ തുറന്നുകാട്ടിയാകും കോൺഗ്രസ് പ്രചാരണമെന്നും വി.ഡി സതീശന്‍ പറഞ്ഞു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്ഥാനാർഥി നിർണയം വേഗത്തിലാക്കാനുള്ള നടപടികളുമായി എല്‍.ഡി.എഫും യു.ഡി.എഫും മുന്നോട്ടുപോവുകയാണ്. കോണ്‍ഗ്രസിലെ പ്രാഥമിക ചര്‍ച്ചകള്‍ നാളെ തിരുവനന്തപുരത്ത് നടക്കും. പി.ടി തോമസിന്‍റെ ഭാര്യ ഉമ തോമസിനാണ് പ്രഥമ പരിഗണനയെന്നാണ് യു.ഡി.എഫ് ക്യാമ്പില്‍ നിന്നുയരുന്നത്. ഇടത് മുന്നണി സ്ഥാനാര്‍ഥിയെ സംബന്ധിച്ച ചർച്ചകൾ വെള്ളിയാഴ്ച ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടാകും. ബി.ജെ.പിക്കായി എ.എന്‍ രാധാകൃഷ്ണന്‍ രംഗത്തിറങ്ങുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.