ഉമാ തോമസിന് പരിക്കേറ്റ സംഭവം; സംഘാടനം മെച്ചപ്പെട്ടതെന്ന് മന്ത്രി സജി ചെറിയാൻ
text_fieldsകൊച്ചി: കലൂർ സ്റ്റേഡിയത്തിൽ ഉമ തോമസ് എം.എൽ.എ വീണ് പരിക്കേറ്റ സംഭവത്തിൽ ബാരിക്കേഡ് സ്ഥാപിക്കുന്നതിലാണ് വീഴ്ചയുണ്ടായതെന്നും സംഘാടനത്തിലെ പിഴവല്ല കാരണമെന്നും സാംസ്കാരിക മന്ത്രി സജി ചെറിയാൻ. സംഘാടനം മെച്ചപ്പെട്ട നിലയിലായിരുന്നു. എം.എൽ.എ കയറിവന്ന് ചിരിച്ച് ഇരിക്കുന്നു, വീണ്ടും എണീറ്റ് തിരിഞ്ഞപ്പോൾ വീഴുകയായിരുന്നു. എല്ലാം സെക്കൻഡുകൾക്കകമായിരുന്നു. എം.എല്‍.എ സ്റ്റേജിൽനിന്ന് വീണപ്പോൾ ഇത്ര വലിയ അപകടമാണ് നടന്നതെന്ന് ആരും തിരിച്ചറിഞ്ഞിരുന്നില്ല. പന്ത്രണ്ടായിരത്തോളം കലാകാരന്മാര് പങ്കെടുത്ത പരിപാടിയാണ്. പണപ്പിരിവിനെക്കുറിച്ച് പത്രത്തില്‍ വായിച്ചാണ് അറിഞ്ഞത്. അപകടം നടന്നയുടൻ എം.എല്‍.എയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും സജി ചെറിയാൻ പറഞ്ഞു.
ഗൗരവമേറിയ അപകടമാണ് അവര്‍ക്ക് സംഭവിച്ചതെന്ന് അപ്പോള്‍ മനസ്സിലായില്ല. എട്ടുമിനിറ്റ് കഴിഞ്ഞതോടെ എല്ലാ പരിപാടികളും അവസാനിപ്പിച്ചതായാണ് മനസ്സിലാക്കുന്നതെന്നും സജി ചെറിയാന് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.