വികസനവും രാഷ്ട്രീയവും പറഞ്ഞ് ഉമ തോമസിന്‍റെ കന്നിപ്രസംഗം
text_fieldsതിരുവനന്തപുരം: വികസനവും രാഷ്ട്രീയവും ഒരുപോലെ പറഞ്ഞ് നിയമസഭയിൽ കന്നിപ്രസംഗത്തിൽ തിളങ്ങി ഉമ തോമസ്. തൃക്കാക്കരയുടെ സൗഭാഗ്യമാണ് ഉപതെരഞ്ഞെടുപ്പെന്ന് ചിലരെങ്കിലും കുത്തിനോവിച്ചിട്ടും തെൻറ ജീവിതത്തിലെ കറുത്ത അധ്യായമാണ് ഉപതെരഞ്ഞെടുപ്പും വിജയവുമെന്ന് ധനാഭ്യർഥന ചർച്ചയിൽ സംസാരിക്കവേ ഉമ പറഞ്ഞു.
പി.ടി. തോമസ് ഉയർത്തിപ്പിടിച്ച ജനപക്ഷ രാഷ്ട്രീയം പിന്തുടരും. ഉപതെരഞ്ഞെടുപ്പ് സമയത്ത് എണ്ണയിട്ടയന്ത്രം പോലെ മുഖ്യമന്ത്രിയും 20 മന്ത്രിമാരും മറ്റ് ഭരണ സംവിധാനങ്ങളും അരയുംതലയും മുറുക്കി ഇറങ്ങി തൃക്കാക്കരയിലെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്. തൃക്കാക്കരയിലെ മിന്നുന്ന ഭൂരിപക്ഷം കണക്കിലെ കസർത്തുകൾ നിരത്തി ഇതൊരു വിജയമേ അല്ലെന്ന് സമർഥിക്കാൻ ഭരണപക്ഷത്തുള്ള ചിലരുടെ ഇടപെടൽ കണ്ടു.
മതഭ്രാന്തരുടെയും അരാഷ്ട്രീയ വാദികളുടെയും വോട്ടല്ല, മറിച്ച് തെൻറ തട്ടകത്തിലെ ജനങ്ങളെ ജീവന് തുല്യം സ്നേഹിച്ച പി.ടി. തോമസ് എന്ന ജനനായകെൻറ പ്രവർത്തികളുടെ വിജയാണ് പ്രതിപക്ഷത്തിനുണ്ടായത്. ഉറപ്പാകുന്ന വികസനം എന്ന പേരിൽ ഉപതെരഞ്ഞെടുപ്പ് ദിവസം 35 ലക്ഷം രൂപ മുടക്കി പത്രങ്ങളിൽ വന്ന പരസ്യമുണ്ട്. പരസ്യത്തിൽ ഉറപ്പുപറഞ്ഞ വികസനം മണ്ഡലത്തിൽ നടത്തിത്തന്നാൽ മതിയെന്നും ഉമ തോമസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.