അപകടത്തിന് ശേഷം ആദ്യമായി പൊതുപരിപാടിയിൽ ഉമ തോമസ്: ‘നിങ്ങളുടെ പ്രാർത്ഥന തന്നെയാണ് എന്നെ തിരിച്ചുകൊണ്ടുവന്നത്’
text_fieldsകൊച്ചി: ‘വലിയൊരു അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ചികിത്സയിലാണ്. ഈ തിരിച്ചുവരവിന് നിങ്ങളുടെയെല്ലാം പ്രാർത്ഥനയുണ്ടായിരുന്നുവെന്ന് ഞാൻ വളരെ നന്ദിയോടെ ഓർക്കുന്നു. വിളിക്കുന്ന ഓരോരുത്തരും എനിക്ക് വേണ്ടി പ്രാർഥിച്ചിരുന്നു എന്ന് പറയുമ്പോൾ ആ പ്രാർത്ഥന തന്നെയാണ് എന്നെ ജീവിതതതിലേക്ക് തിരിച്ചുകൊണ്ടുവന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു’ -ആശുപത്രിക്കിടക്കയിൽ നിന്ന് പുഞ്ചിരിയോടെ ഉമതോമസ് എം.എൽ.എയുടെ സംസാരം ലോകം കേട്ടു. കലൂർ സ്റ്റേഡിയത്തിൽ നടന്ന അപകടത്തിന് ശേഷം ആദ്യമായി ഓൺലൈനായി പൊതുപരിപാടിയിൽ പങ്കെടുക്കുകയായിരുന്നു എംഎൽഎ. കാക്കനാട് എം എ അബൂബക്കർ മെമ്മോറിയൽ സ്കൂൾ വികസനത്തിന്‍റെ ഭാഗമായി പുതിയ കെട്ടിടത്തിന്‍റെ നിർമോണോദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായാണ് പങ്കെടുത്തത്. സ്കൂളിന് എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച ബസ് ഏതാനും ദിവസത്തിനുള്ളിൽ കൈമാറാൻ സാധിക്കുമെന്ന സന്തോഷ വാർത്ത കൂടി ഈ അവസരത്തിൽ പങ്കുവയ്ക്കുന്നതായും ഉമതോമസ് പറഞ്ഞു.
കഴിഞഞ മാസം കലൂർ സ്റ്റേഡിയത്തിൽ മൃദംഗനാദം എന്ന നൃത്ത പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് വിഐപി ഗാലറിയിൽ നിന്ന് വീണ് ഉമ തോമസിന് ഗുരുതര പരിക്കേറ്റത്. തലച്ചോറിനും ശ്വാസകോശത്തിനും ഉൾപ്പെടെ പരിക്കേറ്റിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.