വാരിക്കൂട്ടണം, എല്ലാ സാധനങ്ങളും; ഐ.സി.യുവിൽ നിന്ന് ഉമ തോമസ് കുറിച്ചു
text_fieldsകൊച്ചി: പ്രതീക്ഷയായി ആശുപത്രിയിലെ ഐ.സി.യുവിൽ നിന്നുള്ള ഉമ തോമസ് എം.എൽ.എയുടെ കുറിപ്പ്. ഉമ തോമസ് സ്വന്തം കൈപ്പടയിൽ മക്കൾക്കെഴുതിയ കുറിപ്പാണ് പുറത്തുവന്നിരിക്കുന്നത്. മക്കളോടു പറയാനുള്ള കാര്യങ്ങളാണ് ഉമ എഴുതി കൈമാറിയത്. പാലാരിവട്ടം പൈപ്‌ലൈൻ ജംക്‌ഷനിലെ വീട്ടിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കാരണക്കോടത്തെ വാടകവീട്ടിലാണ് ഉമയും മക്കളും താമസിച്ചിരുന്നത്. അറ്റകുറ്റപ്പണിക്കു ശേഷം സ്വന്തം വീട്ടിലേക്കു മാറാനിരിക്കുമ്പോഴായിരുന്നു അപകടം.
വീട്ടിലേക്ക് മാറുമ്പോൾ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചാണ് കുറിപ്പിലുള്ളത്. വാടകവീട്ടിൽനിന്ന് എല്ലാ സാധനങ്ങളും എടുക്കാൻ ശ്രമിക്കണമെന്നാണ് ഇംഗ്ലീഷിലും മലയാളത്തിലുമായി എഴുതിയിരിക്കുന്നത്.
ശരീരത്തിന്റെ കഠിനമായ വേദനക്കിടയിലും ഉമ തോമസ് ഇന്നലെ എഴുന്നറ്റിരുന്നു. കലൂർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിക്കിടെ വീണ് ഗുരുതര പരിക്കേറ്റ് റിനൈ മെഡിസിറ്റി ആശുപത്രിയിലാണ് അവരുള്ളത്. രണ്ടുദിവസത്തിനകം ഉമക്ക് വെന്റിലേറ്ററിന്റെ സഹായം ഒഴിവാക്കാമെന്നാണ് ആശുപത്രി അധികൃതരുടെ പ്രതീക്ഷ.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ മൃദംഗനാദമെന്ന പേരില്‍ അവതരിപ്പിച്ച ഭരതനാട്യ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് വി.ഐ.പി ഗ്യാലറിയില്‍ നിന്ന് വീണ് ഉമ തോമസ് എം.എല്‍.എക്ക് ഗുരുതര പരിക്കേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.