സഭയെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കരുതെന്ന് ഉമ തോമസ്; സീറോ മലബാർ സഭ ആസ്ഥാനം സന്ദർശിച്ചു
text_fieldsഎറണാകുളം: സീറോ മലബാർ സഭയെ രാഷ്ടീയത്തിലേക്ക് വലിച്ചിഴക്കേണ്ടെന്ന് തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ്. സഭയുടെ വോട്ട് ഉറപ്പാണ്. കാക്കനാട്ടെ സഭ ആസ്ഥാനം സന്ദർശിച്ചതിന് ശേഷമാണ് ഉമയുടെ പ്രതികരണം. വിദേശത്തായതിനാൽ കർദിനാൾ ജോർജ്ജ് ആലഞ്ചേരിയെ കാണാൻ സാധിച്ചില്ലെന്നും ഇതിനായി വീണ്ടും സഭ ആസ്ഥാനത്തെത്തുമെന്നും ഉമ തോമസ് പറഞ്ഞു.
തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാർഥി ഡോ. ജോ ജോസഫ് സഭ സ്ഥാനാർഥിയെന്ന് പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇന്ന് വ്യക്തമാക്കിയിരുന്നു. സി.പി.എമ്മാണ് സഭയെ ഇതിലേക്ക് വലിച്ചിഴച്ചത്. ജില്ലാ കമ്മിറ്റി ഓഫീസുകളിൽ മാത്രം നടത്താറുള്ള സ്ഥാനാർഥി പ്രഖ്യാപനം ഇതാദ്യമായി സി.പി.എം സഭയുടെ സ്ഥാപനത്തിൽവെച്ചു നടത്തി. പുരോഹിതർക്കൊപ്പം ഇരുന്നായിരുന്നു മന്ത്രി രാജീവ് സ്ഥാനാർഥിയെ പരിചയപ്പെടുത്തിയത്. സഭയുടെ സ്ഥാപനത്തെ ദുരുപയോഗം ചെയ്യുകയാണ് രാജീവ് ചെയ്തത്. രാജീവാണ് സ്ഥാനാർഥി പ്രഖ്യാപനത്തിലേക്ക് സഭയെ വലിച്ചിഴച്ചതെന്നും സതീശൻ ആരോപിച്ചിരുന്നു.
രമേശ് ചെന്നിത്തലയും സമാനമായ അഭിപ്രായമാണ് പങ്കുവെച്ചത്. തൃക്കാക്കര മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട വിവാദങ്ങളിലേക്ക് സഭയെ വലിച്ചിഴക്കരുതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യം. ഈ വിഷയത്തിൽ സഭയെ വലിച്ചിഴക്കുന്നത് നിക്ഷിപ്ത താൽപ്പര്യക്കാരാണ്. സഭയാണ് സ്ഥാനാർഥിയെ നിശ്ചയിച്ചതെന്ന് കരുതുന്നില്ലെന്നും ചെന്നിത്തല പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.