മുഖ്യമന്ത്രിയുടെ 'സൗഭാഗ്യ പരാമർശ'ത്തിന് തൃക്കാക്കരയിലെ ജനം മറുപടി നൽകും-ഉമ തോമസ്
text_fieldsഎറണാകുളം: പി.ടി.തോമസിനെതിരെ മുഖ്യമന്ത്രി നടത്തിയ 'സൗഭാഗ്യ പരാമർശ'ത്തിന് തൃക്കാക്കരയിലെ ജനം മറുപടി നൽകുമെന്ന് ഉമ തോമസ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഉമ തോമസ്.
തൃക്കാക്കരയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ക്യാമ്പ് ചെയ്ത് പ്രചാരണം ഏകോപിപ്പിക്കുന്നതിൽ ആശങ്കയില്ല. ചിട്ടയായും കെട്ടുറപ്പോടും കൂടിയാണ് യു.ഡി.എഫ് മുന്നോട്ട് പോകുന്നത്. വിജയത്തിന്റെ കാര്യത്തിൽ ആശങ്കിയില്ല. ഇവിടെ ആരുടെ പ്രവർത്തനവും ബാധിക്കില്ല. മഴ സ്വഭാവികമായ പ്രയാസം സൃഷ്ടിക്കുന്നുണ്ടെങ്കിലും പരമാവധി വോട്ടർമാരെ നേരിൽ കാണാൻ തന്നെയാണ് ലക്ഷ്യമെന്നും ഉമ തോമസ് പറഞ്ഞു.
ഇടതു മുന്നണിയുടെ തെരഞ്ഞെടുപ്പ് ഏകോപനത്തിനായി തൃക്കാക്കരയില്‍ ക്യാമ്പ് ചെയ്യുന്ന മുഖ്യമന്ത്രി, ഭരണപരമായ ആവശ്യങ്ങൾക്കു മാത്രമാണു തിരുവനന്തപുരത്തേക്ക് പോവുന്നത്. ലോക്കൽ കമ്മിറ്റികളിൽ പങ്കെടുത്തുകൊണ്ടാണു മുഖ്യമന്ത്രിയുടെ പ്രവർത്തനം. സിൽവർലൈൻ അടക്കമുള്ള വിഷയങ്ങളുയർത്തി തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് നേരിടുന്ന സർക്കാരിന് വിജയം അനിവാര്യമാണ്. തൃക്കാക്കരയും നേടി 100 സീറ്റ് തികയ്ക്കുകയാണ് എൽ.ഡി.എഫ് ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.