ഉമ തോമസ് ആസ്റ്ററിൽ നിന്നും പടിയിറങ്ങി
text_fieldsകൊച്ചി: തൃക്കാക്കരയിലെ നിയുക്ത എം.എൽ.എ ഉമാ തോമസ് ആസ്റ്റർ മെഡിസിറ്റിയിൽ നിന്ന് പടിയിറങ്ങി. ആസ്റ്റർ മെഡിസിറ്റിയിൽ എട്ട് വർഷത്തോളമായി ഫിനാൻസ് വിഭാഗത്തിൽ അസിസ്റ്റന്റ് മാനേജരായിരുന്നു ഉമ തോമസ്. മാനേജർ തസ്തികയിലേക്ക് പ്രമോഷൻ നേടിയ ശേഷമാണ് ഉമ പടിയിറങ്ങുന്നത്.
ആസ്റ്ററിൽ നിന്നും ലീവ് എടുത്താണ് ഉമ തോമസ് തൃക്കാക്കരയിൽ യു.ഡി.എഫ് എം.എൽ.എ സ്ഥാനാർഥിയായി മത്സരിച്ചത്. ആസ്റ്റർ സി.ഇ.ഒ ഫർഹാൻ മുമ്പാകെ ഉമ തോമസ് രാജി സമർപ്പിച്ചു. എം.എൽ.എയായി വിജയിച്ച സഹപ്രവർത്തകക്ക് ഊഷ്മളമായ യാത്രയയപ്പാണ് ആസ്റ്റർ കുടുംബം നൽകിയത്.
ഉമ തോമസ് ജൂൺ 15ന് എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11ന് നിയമസഭ സമുച്ചയത്തിലെ സ്പീക്കറുടെ ചേംബറിലാണ് ചടങ്ങ് നടക്കുക. ജൂൺ 27 മുതലാണ് നിയമസഭ സമ്മേളനം ആരംഭിക്കുക.
കോൺഗ്രസ് സിറ്റിങ് എം.എൽ.എ പി.ടി. തോമസ് അന്തരിച്ച ഒഴിവിലാണ് തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. വാശിയേറിയ തെരഞ്ഞെടുപ്പ് 25,016 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിനെ ഉമ തോമസ് പരാജയപ്പെടുത്തിയത്. ഉമ 72770 വോട്ടും ജോ ജോസഫ് 47754 വോട്ടും എൻ.ഡി.എ സ്ഥാനാർഥി എ.എൻ രാധാകൃഷ്ണൻ 12957 വോട്ടും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.