ഉമർ പുതിയോട്ടിലും ടി.എസ്. അൻവറും 'മാധ്യമ'ത്തിൽനിന്ന് വിരമിച്ചു
text_fieldsഉമർ പുതിയോട്ടിൽ, ടി.എസ്. അൻവർ
കോഴിക്കോട്: മാധ്യമം സ്പെഷൽ കറസ്പോണ്ടന്റ് ഉമർ പുതിയോട്ടിൽ, പരസ്യവിഭാഗം സീനിയർ ക്ലർക്ക് ടി.എസ്. അൻവർ എന്നിവർ ദീർഘകാല സേവനത്തിനുശേഷം വിരമിച്ചു.
കോഴിക്കോട് കൊടിയത്തൂർ സ്വദേശിയായ ഉമർ പുതിയോട്ടിൽ 1990ലാണ് മാധ്യമത്തിൽ ചേർന്നത്. 31 വർഷത്തെ സേവനത്തിനിടയിൽ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, ഖത്തർ (ഗൾഫ് മാധ്യമം) എന്നിവിടങ്ങളിൽ ജോലിചെയ്തു.
കോഴിക്കോട് ബ്യൂറോയിൽനിന്നാണ് വിരമിച്ചത്. ഫാദർ കൊളംബിയർ അവാർഡ് ജേതാവാണ്. ഭാര്യ: ഒ.പി. സീനത്ത്. മക്കൾ: മറിയം ബിൻത് ഉമർ, ഇബ്രാഹിം ബിൻ ഉമർ, ഹാജറ ഉമർ, സമയ്യ ഉമർ, ഇഹ്സാൻ.
ആലപ്പുഴ സ്വദേശിയായ ടി.എസ്.അൻവർ 1993ലാണ് മാധ്യമത്തിൽ ചേർന്നത്. 28 വർഷത്തിനിടെ മലപ്പുറം, കൊച്ചി, കോട്ടയം, തൃശൂർ യൂനിറ്റുകളിൽ പ്രവർത്തിച്ചു. ഭാര്യ: ഷാഹിദ. മക്കൾ: അമ്മാർ, മർവാൻ, സുമയ്യ, മറിയം സാക്കിയ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.