ഉംറക്ക് പോകുന്നവർക്ക് കരിപ്പൂർ ഹജ്ജ് ഹൗസിൽ സൗകര്യം ഒരുക്കും
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളം വഴി ഉംറ തീർഥാടനത്തിന് പുറപ്പെടുന്നവർക്ക് കരിപ്പൂർ ഹജ്ജ് ഹൗസിൽ സൗകര്യങ്ങളൊരുക്കാൻ തീരുമാനം. ഇതിനായി പ്രത്യേക പദ്ധതി തയാറാക്കാൻ ചൊവ്വാഴ്ച ചേർന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗത്തിൽ ധാരണ. 2019ൽ ഹജ്ജ് എംബാർേക്കഷൻ പോയൻറായി പുനഃസ്ഥാപിച്ച കരിപ്പൂരിൽ നിന്ന് തന്നെ ആദ്യഘട്ട യാത്ര വേണെമന്നും യോഗം ആവശ്യപ്പെട്ടു. ഇൗ ആവശ്യമുന്നയിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന കേന്ദ്ര മന്ത്രിമാരെയും സന്ദർശിക്കും. യോഗത്തിൽ ചെയർമാൻ സി. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു.
ഇൗ വർഷത്തെ ഹജ്ജ് നറുക്കെടുപ്പ് ജനുവരി 12ന് ഉച്ചക്ക് രണ്ടിന് കരിപ്പൂർ ഹജ്ജ് ഹൗസിൽ നടക്കും. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ പരിശീലന പരിപാടിയിൽ പെങ്കടുക്കുന്നതിനുള്ള ഹജ്ജ് ട്രെയിനർമാരെ ഒാൺലൈൻ വഴി ലഭിച്ച അപേക്ഷകരിൽ നിന്ന് ഇൻറർവ്യൂ നടത്തി തെരഞ്ഞെടുക്കും. 250 തീർഥാടകർക്കായി ഒരാളെയാണ് നിശ്ചയിക്കുക.
ഹാജിമാർക്കൊപ്പം സൗദിയിൽ സേവനം ചെയ്യുന്നതിന് നിശ്ചിത യോഗ്യതയുള്ള സർക്കാർ ജീവനക്കാരിൽ നിന്ന് ഇൻറർവ്യൂ നടത്തി ഖാദിമുൽ ഹുജ്ജാജുമാരെ തെരഞ്ഞെടുക്കുന്ന നടപടികളും ഉടൻ ആരംഭിക്കും.
ഹജ്ജ് ട്രെയിനർമാർക്ക് മലേഷ്യൻ ഹജ്ജ് മിഷെൻറയും മറ്റും നിർദേശങ്ങൾ ഉൾക്കൊള്ളിച്ച് വിദഗ്ധ പരിശീലനം ഹജ്ജ് ഹൗസിൽ നൽകും. ഹജ്ജ് ഹൗസിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന ലൈബ്രറിയുടെ പദ്ധതിക്കും വനിത ബ്ലോക്കിെൻറ പ്ലാനും എസ്റ്റിമേറ്റും തയാറാക്കാനും യോഗം അംഗീകാരം നൽകി. അംഗങ്ങളായ പി. അബ്ദുറഹ്മാൻ, മുസ്ലിയാർ സജീർ, എച്ച്. മുസമ്മിൽ ഹാജി, ഡോ. ബഹാവുദ്ദീൻ നദ്വി, മുഹമ്മദ് കാസിംകോയ, വി.ടി. അബ്ദുല്ലക്കോയ തങ്ങൾ, അസി. സെക്രട്ടറി ടി.കെ. അബ്ദുറഹ്മാൻ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.