Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅനധികൃത നിയമനം...

അനധികൃത നിയമനം തുറന്നുകാട്ടി; ഉമർ തറമേലിനുനേരേ സൈബർ ആക്രമണം

text_fields
bookmark_border
അനധികൃത നിയമനം തുറന്നുകാട്ടി; ഉമർ തറമേലിനുനേരേ സൈബർ ആക്രമണം
cancel

കാലടി സംസ്​കൃത സർവകലാശാലയിൽ സി.പി.എം നേതാവും മുൻ എം.പിയുമായ എം.ബി രാജേഷിന്‍റെ ഭാര്യയുടെ നിയമനത്തിനെതിരെ പരാതി നൽകിയ ഡോ. ഉമർ തറമേലിനുനേരേ സൈബർ ആക്രമണം. ഇന്‍റർവ്യു ബോർഡിലുണ്ടായിരുന്ന മൂന്ന്​ വിഷയ വിദഗ്​ധർ പരാതി നൽകിയിരുന്നെങ്കിലും ഉമർ തറമേലിനെ തെരഞ്ഞുപിടിച്ച്​ ആക്രമിക്കുകയാണ്​ ഒരു രാഷ്​ട്രീയ പാർട്ടിയുടെ അണികൾ.


സർവകലാശാലയിലെ മലയാളം വിഭാഗത്തിലായിരുന്നു രാജേഷിന്‍റെ ഭാര്യ നിനിത കണി​ച്ചേരിയെ അസിസ്റ്റന്‍റ്​ പ്രഫസറായി നിയമിച്ചത്​. ലിസ്റ്റ്​ അട്ടിമറിച്ചതാണെന്നും നിനിത കണി​ച്ചേരിയുടെ പേര്​ ലിസ്​റ്റിലുണ്ടായിരുന്നില്ലെന്നും കാണിച്ച്​ ഡോ. ഉമർ തറമേൽ, കെ.എം. ഭരതൻ, പി. പവിത്രൻ എന്നിവർ വൈസ്​ ചാൻസലർക്കും രജിസ്​ട്രാർക്കും കത്ത്​ നൽകിയിരുന്നു. നിനിത കണിച്ചേരിക്ക്​ യോഗ്യതയുണ്ടായിരുന്നില്ലെന്നും മറ്റൊരു ഉദ്യോഗാർഥിയാണ്​ ഒന്നാം റാങ്കിൽ ഉണ്ടായിരുന്നതെന്നും അവർ വ്യക്തമാക്കിയിരുന്നു. ഇതുസസംബന്ധിച്ച്​ ഉമർ തറമേൽ സമൂഹമാധ്യമത്തിൽ ഇട്ട പോസ്റ്റിനടിയിലും അദ്ദേഹത്തിന്‍റെ മറ്റ്​ സ്വകാര്യ പോസ്റ്റുകളിലുമാണ്​ സൈബർകുറ്റവാളികൾ ആക്രമണം നടത്തുന്നത്​. ഉമർ തറമേലിന്‍റെ മതം ലാക്കാക്കിയുള്ള ആക്രമണങ്ങളാണ്​ അധികവും നടക്കുന്നത്​.

'പേരിലുള്ള തറ സ്വഭാവത്തിലും കാണിക്കരുത് കേട്ടോ ബി.ജെ.പിക്കാർക്കെതിരെ ആവാതിരുന്നത് ഭാഗ്യം. ആയിരുന്നെങ്കിൽ ഉമർ തറ രാജ്യദ്രോഹിയും മുസ്ലിം തീവ്രവാദിയും ആയേനെ താങ്കൾ. മനസ്സിൽ രാഷ്ട്രീയമുണ്ടെങ്കിൽ എന്ത് ചെറ്റത്തരവും വിളിച്ച് പറയാമെന്നാണോ വിചാരിച്ചത്'-ഒരാൾ പോസ്റ്റിനടിയിൽ കുറിച്ചു. ഉമർ തറമേലിന്‍റെ മകന്‍റെ ചിത്രത്തിനടിയിലും ആക്ഷേപങ്ങളുമായി ധാരാളംപേർ എത്തിയിട്ടുണ്ട്​.

അതേസമയം ​നി​ത​യു​ടെ നി​യ​മ​നം സം​ബ​ന്ധി​ച്ച വി​വാ​ദം അ​സം​ബ​ന്ധ​വും അ​നാ​രോ​ഗ്യ​ക​ര​വും അ​ടി​സ്ഥാ​ന​ര​ഹി​ത​വു​മെ​ന്ന്​ കാ​ല​ടി സം​സ്​​കൃ​ത സ​ർ​വ​ക​ലാ​ശാ​ല വൈ​സ്​ ചാ​ൻ​സ​ല​ർ ഡോ. ​ധ​ർ​മ​രാ​ജ്​ അ​ടാട്ട് പറഞ്ഞു​.

യു.​ജി.​സി ച​ട്ട​ങ്ങ​ൾ പൂ​ർ​ണ​മാ​യി പാ​ലി​ച്ചാ​ണ്​ നി​യ​മ​നം. മൂ​ന്ന്​ സ​ബ്​​ജ​ക്​​ട്​ എ​ക്​​സ്​​പെ​ർ​ട്ടു​ക​ൾ ഉ​ൾ​പ്പെ​ടെ ഏ​ഴു​ പേർ ഉൾപെടുന്നതാണ്​ സെലക്ഷൻ കമ്മിറ്റിയെന്നും ഏ​ഴു​പേ​രും സ്വ​ന്തം കൈ​പ്പ​ട​യി​ൽ ഉ​ദ്യോ​ഗാ​ർ​ഥി​യു​ടെ ​േപ​രെ​ഴു​തി രേ​ഖ​​പ്പെ​ടു​ത്തി​യ മാ​ർ​ക്കി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​ന്നാം റാ​ങ്ക്​ ല​ഭി​ച്ച​യാ​ൾ​ക്കാ​ണ്​ നി​യ​മ​നം ന​ൽ​കി​യ​തെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mbrajeshCyber AttackUmer Tharamel
Next Story