'കൊണ്ടോരി മക്കളെ, കൊണ്ടോരി' വിളിക്കാൻ ഇനി അബ്ദുല്ലയില്ല
text_fieldsകൊടിയത്തൂർ: 'കൊണ്ടൊരി മക്കളെ, കൊണ്ടൊരി', നാടൻ ശൈലിയിലുള്ള ഈ ശബ്ദം ഇനിയുണ്ടാവില്ല. കഴിഞ്ഞ ദിവസം അന്തരിച്ച ചെറുവാടി ചേലപ്പുറത്ത് ഉമ്മിണിയിൽ അബ്ദുല്ല, കൊടിയത്തൂർ, മാവൂർ കിഴുപറമ്പ്, പഞ്ചായത്തുകളിലെ വീടുകളിൽ കയറി പഴയ സാധനങ്ങൾ ശേഖരിക്കുമ്പോൾ സ്നേഹത്തോടെ വീട്ടുകാരെ വിളിച്ചിരുന്ന ശൈലിയാണിത്.
വീടുകളിൽനിന്ന് ശേഖരിക്കുന്ന സാധനങ്ങൾ അടുത്ത പ്രദേശങ്ങളായ മുക്കത്തോ അരീക്കോടോ കൊണ്ടുപോയി വിറ്റായിരുന്നു ഉപജീവന മാർഗം. അബ്ദുല്ലയുടെ പെരുമാറ്റത്തിലും സ്വഭാവത്തിലും സംസാരത്തിലും ആകൃഷ്ടരായി പലരും പണം വാങ്ങാതെയും സാധനങ്ങൾ കൊടുക്കാറുണ്ടായിരുന്നു. ശേഖരിക്കുന്ന പഴയ വസ്തുക്കൾ ബസിലായിരുന്നു അധികവും വിൽപനക്ക് കൊണ്ടുപോയിരുന്നത്.
എന്നാലും തെൻറ ചാക്ക് വെക്കാനൊരിടവും സീറ്റും കൈക്കലാക്കാൻ, സരസമായ അദ്ദേഹത്തിെൻറ സംസാരം മാത്രം മതിയായിരുന്നു. ജീവിതപ്രാരബ്ധങ്ങളെ ജീവിതത്തിൽ സരസമായി അഭിനയിച്ചു കാണിക്കുകയായിരുന്നു 85കാരനായ ഉമ്മിണിയിൽ അബ്ദുല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.