ഉംറ തട്ടിപ്പ്: ട്രാവൽസ് ഉടമ അറസ്റ്റിൽ
text_fieldsമലപ്പുറം: ഉംറക്ക് കൊണ്ടുപോകാമെന്ന വാഗ്ദാനം നൽകി തീർഥാടകരിൽനിന്ന് പണം കൈപ്പറ് റി വഞ്ചിച്ച സംഭവത്തിൽ അറസ്റ്റിലായ ട്രാവൽസ് ഉടമക്ക് എതിരെ സമാനപരാതികൾ വേറെയു ം.
മേലാറ്റൂർ ഗ്ലോബൽ ഗൈഡ് ട്രാവൽ ഏജൻസി ഉടമ അലനല്ലൂർ കല്ലറകുന്നൻ ഹൗസിൽ അക്ബർ അല ിയെയാണ് (41) തീർഥാടകരെ വഞ്ചിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ വയനാട് സ്വദേശികളായ അധ്യാപകരടക്കമുള്ളവരാണ് മേലാറ്റൂർ പൊലീസിലും ജില്ല പൊലീസ് മേധാവിക്കും പരാതി നൽകിയത്.
ഇവരുെട സംഘത്തിൽ 16 പേരാണ് ഉണ്ടായിരുന്നത്. ഇവരിൽനിന്നെല്ലാം തുക മുൻകൂറായി വാങ്ങുകയും ഉംറ കിറ്റടക്കം നൽകുകയും ചെയ്തിരുന്നതായും പരാതിയിൽ പറയുന്നു. േമയ് ഏഴിന് കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് യാത്ര പുറപ്പെടാമെന്നായിരുന്നു വാഗ്ദാനം. തീയതി പിന്നീട് മാറ്റിനൽകിയെങ്കിലും യാത്ര നടക്കാതെ വന്നതോടെയാണ് സംഘത്തിലുൾപ്പെട്ടവർ മേലാറ്റൂർ സ്റ്റേഷനിലും ജില്ല പൊലീസ് മേധാവിക്കും പരാതി നൽകിയത്.
ട്രാവൽസ് ഉടമക്കെതിരെ പാലക്കാട്, മണ്ണാർക്കാട് എന്നീ സ്റ്റേഷനുകളിലും സമാനരീതിയിൽ കേസുകളുണ്ട്. അതിനിടെ, ട്രാവൽസ് ഏജൻസി മടക്ക ടിക്കറ്റ് റദ്ദാക്കിയതിനെ തുടർന്ന് മക്കയിൽ അകപ്പെട്ട 84 തീർഥാടകരും തിരിച്ചെത്തി. ഇവരിൽ 65 പേർ സ്വന്തം നിലക്ക് വീണ്ടും ടിക്കറ്റ് എടുത്താണ് തിരിച്ചെത്തിയത്. 19 പേരുടെ യാത്രചെലവിെൻറ പകുതി സൗദിയിലെ ട്രാവൽസ് ഏജൻസിയും വഹിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.