‘പരിസ്ഥിതി നൊേബൽ’ സിയാലിന്
text_fieldsനെടുമ്പാേശ്ശരി: ഐക്യരാഷ്ട്രസഭയുടെ ഏറ്റവും വലിയ പരിസ്ഥിതി പുരസ്കാരമായ ‘ചാമ്പ്യൻ ഓഫ് എർത്തിന് ’ കൊച്ചിൻ ഇൻറർനാഷണൽ എയർപോർട്ട് ലിമിറ്റഡിനെ (സിയാൽ) തിരഞ്ഞെടുത്തു. സമ്പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളം പ്രാവർത്തികമാക്കിയതിനാണ് വിശിഷ്ട ബഹുമതിക്ക് അർഹമായത്.
സെപ്റ്റംബർ 26ന് ന്യൂയോർക്കിൽ ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയോട് അനുബന്ധിച്ചു നടക്കുന്ന സമ്മേളനത്തിൽ പുരസ്കാരം ഏറ്റുവാങ്ങും. പരിസ്ഥിതി സൗഹാർദ പ്രവർത്തനങ്ങൾക്കുള്ള നൊേബൽ പുരസ്കാരമെന്ന് വിളിപ്പേരുള്ള ചാമ്പ്യൻ ഓഫ് എർത്ത് 2005 മുതലാണ് ഐക്യരാഷ്ട്ര സഭ നൽകിത്തുടങ്ങിയത്.
സിയാലിെൻറ പരിസ്ഥിതി സംരംഭങ്ങൾ മനസ്സിലാക്കാൻ യു.എൻ.ആഗോള പരിസ്ഥിതി മേധാവിയും യു.എൻ.ഇ.പി എക്സിക്യൂട്ടീവ് ഡയറക്ടറുമായ എറിക് സ്ലോഹെമിെൻറ നേതൃത്വത്തിലുള്ള സംഘം മേയിൽ കൊച്ചി വിമാനത്താവളം സന്ദർശിച്ചിരുന്നു. പരിസ്ഥിതി സൗഹാർദ ആശയങ്ങൾ നടപ്പിലാക്കുന്നതിന് നാല് വിഭാഗങ്ങളിലായാണ് ഐക്യരാഷ്ട്ര സഭ ഓരോ വർഷവും ചാമ്പ്യൻ ഓഫ് എർത്ത് പുരസ്ക്കാരം നൽകുന്നത്.
ഇതിൽ, ’ധീരവും പ്രചോദനാത്്മകവുമായ പരിസ്ഥിതി സൗഹാർദ പ്രവർത്തനം നടപ്പിലാക്കി ലോകത്തിന് മാതൃകയാകുന്ന പദ്ധതി ’ എന്ന വിഭാഗത്തിലാണ് 2018-ലെ പുരസ്ക്കാരം സിയാലിനെ തേടിയെത്തിയത്. ഇന്ത്യയിൽ ഇതാദ്യമായാണ് ഈ വിഭാഗത്തിൽ ഒരു സ്ഥാപനം ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതി പുരസ്ക്കാരം നേടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.