കേരളത്തെ ഹരിത സംസ്ഥാനമാക്കണം –യു.എൻ
text_fieldsതിരുവനന്തപുരം: പരിസ്ഥിതി സൗഹൃദവും പ്രകൃതി ക്ഷോഭങ്ങളെക്കുറിച്ച് അറിവുള്ളതുമായ രാജ്യത്തെ ആദ്യ ഹരിത സംസ്ഥാനമായി കേരളത്തെ രൂപപ്പെടുത്തണമെന്ന് ഐക്യരാഷ്ട്ര സംഘടന തയാറാക്കിയ പ്രളയാനന്തര കേരളത്തെക്കുറിച്ചുള്ള റിപ്പോർട്ട്. 72 വിദഗ്ധര്‍ 10 ജില്ലകള്‍ സന്ദര്‍ശിച്ച്, ആഗോള മാതൃകയില്‍ രാജ്യത്ത് തയാറാക്കുന്ന ആദ്യ പി.ഡി.എന്‍.എ റിപ്പോര്‍ട്ടാണിത്. മികച്ച ആഗോള മാതൃകകളും മുന്നോട്ടുെവച്ചിട്ടുണ്ട്. അഞ്ചു വര്‍ഷത്തിനകമുള്ള നവകേരള നിര്‍മാണത്തിന് 27,000 കോടി രൂപ വേണം. ഒാരോ മേഖലക്കും പുനർ നിർമാണത്തിനു വേണ്ടിവരുന്ന തുക നിർദേശിച്ചിട്ടുണ്ട്.
റോഡുകളുടെ പുനര്‍നിര്‍മാണം -8554 കോടി, ഭവന നിര്‍മാണ മേഖല-5659 കോടി, കൃഷി-ഫിഷറീസ് -4499 കോടി, ഉപജീവന പുനഃസ്ഥാപനം -3903 കോടി, ജലസേചനം -1484 കോടി, വാട്ടര്‍ ആൻഡ് സാനിറ്റേഷൻ -1331 കോടി എന്നിങ്ങനെ വേണം. കുട്ടനാടിനെ പ്രത്യേകമായി കാണണം. നെതർലൻഡ്സ് മാതൃകയിൽ പദ്ധതി തയാറാക്കണം. കുടിവെള്ള പ്രശ്നത്തിനുള്ള നിർദേശവുമുണ്ട്. കൃഷി, ഭൂവിനിയോഗം, ജലസംരക്ഷണം എന്നീ മേഖലകളിൽ ശ്രദ്ധയൂന്നിവേണം ഇവ നടപ്പാക്കാൻ. പുഴകളിൽനിന്ന് മണലെടുക്കുന്നതിനുമുമ്പും റോഡ് നിർമിക്കുേമ്പാഴും ശാസ്ത്രീയ പഠനം േവണം. ഉരുൾപൊട്ടലും മണ്ണിടിച്ചിലും തുടരുന്ന സാഹചര്യത്തിൽ ഇത്തരം സ്ഥലങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കണം. അത്തരം മേഖലകളിൽനിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കണം. നിർമാണ പ്രവർത്തനങ്ങളിൽ നിയന്ത്രണം വേണമെന്നും റിപ്പോർട്ടിലുണ്ട്.
നിർമാണ പ്രവർത്തനങ്ങൾ പ്രളയത്തെ അതിജീവിക്കുന്നതാകണം. റിപ്പോര്‍ട്ടിെൻറ കരട് ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ എന്നിവരുടെ മുന്നിൽ അവതരിപ്പിച്ചു. തിങ്കളാഴ്ച മുഖ്യമന്ത്രിക്ക് സമർപ്പിക്കും. യു.എന്‍ ആക്ടിങ് െറസിഡൻറ് കോഓഡിനേറ്ററും ലോകാരോഗ്യ സംഘടനയുടെ ഇന്ത്യയിലെ മേധാവിയുമായ ഡോ. ഹെന്‍ക് ബെക്കഡാം, സംസ്ഥാന ഡി.ഡി എന്‍.എ കോഓഡിനേറ്റര്‍ വെങ്കിടേസപതി എന്നിവര്‍ ചേര്‍ന്നാണ് കരട് കൈമാറിയത്. യു.എന്‍.പി.ഡി.എന്‍.എ കോഓഡിനേറ്റര്‍ റീത്ത മിസാള്‍, യു.എന്‍ സ്റ്റേറ്റ് സംഘത്തലവന് ജോബ് സഖറിയ, അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്, ബിശ്വാസ് മെഹ്ത്ത, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു, ഡി.എന്‍. സിങ്, വിവിധ വകുപ്പ് സെക്രട്ടറിമാരായ എ. ഷാജഹാന്, ടിങ്കു ബിസ്വാള്‍, ജ്യോതിലാല്‍, ശിവശങ്കര്‍, കെ. ബിജു എന്നിവര്‍ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.