ജെന്‍ഡര്‍ പാര്‍ക്കിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഐക്യരാഷ്ട്രസഭയുടെ യു.എന്‍ വിമന്‍ പങ്കാളിയാകും
text_fieldsതിരുവനന്തപുരം: ദക്ഷിണേഷ്യയിലെ വനിതാശാക്തീകരണം ലിംഗസമത്വം എന്നിവ ഉറപ്പാക്കുന്നതിനു വേണ്ടിയുള്ള ജെന്‍ഡര്‍ പാര്‍ക്കിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഐക്യരാഷ്ട്രസഭയുടെ യു.എന്‍ വിമന്‍ പങ്കാളിയാകും. ഇതു സംബന്ധിച്ച ധാരണാപത്രം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഇന്ന് ഒപ്പുവച്ചു.
ലിംഗനീതി നടപ്പാക്കുന്നതിനു വേണ്ടിയുള്ള നയരൂപീകരണം, ഗവേഷണം, വിദ്യാഭ്യാസം, സാമൂഹ്യ ഇടപെടല്‍ തുടങ്ങിയവ നടത്തുന്ന ജെന്‍ഡര്‍ പാര്‍ക്കിന് ഈ സഹകരണം ഊര്‍ജ്ജം പകരുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്.
ഈ മേഖലയില്‍ ഏറെക്കാലമായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് യുഎന്‍ വിമന്‍റെ പങ്കാളിത്തമെന്ന് മന്ത്രി കെ.കെ ഷൈലജ ഫേസ്ബുക്കിൽ പറഞ്ഞു. ലിംഗനീതിക്കു വേണ്ടി സംസ്ഥാനത്ത് നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഒരുമിപ്പിക്കുന്ന പ്രസ്ഥാനമാണ് ജെന്‍ഡര്‍ പാര്‍ക്ക്. ജെന്‍ഡര്‍ ലൈബ്രറി, മ്യൂസിയം, സുസ്ഥിര സംരംഭങ്ങള്‍ക്കും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും സഹായകമായ പരിശീലന കേന്ദ്രം തുടങ്ങിയ പദ്ധതികള്‍ ജെന്‍ഡര്‍ പാര്‍ക്കിനുണ്ടെന്നും അവർ പറഞ്ഞു.
ഇന്ത്യയിലും ശ്രീലങ്ക, മാലി, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങളിലെയും യു.എന്‍ വിമന്‍ ഓഫീസുകളിലേയ്ക്ക് ജെന്‍ഡര്‍ പാര്‍ക്കിന്‍റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ച് പാര്‍ക്കിനെ ആഗോളതലത്തില്‍ ഒകു 'സൗത്ത് ഏഷ്യന്‍ ഹബ്ബ്' ആക്കിമാറ്റാനാണ് യു.എന്‍ വിമന്‍ ലക്ഷ്യമിടുന്നതെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.