യു.എന്‍.എ കേസ്: മിനുട്ട്സിലും കൃത്രിമം നടന്നതിന് തെളിവുകള്‍
text_fieldsതിരുവനന്തപുരം: നഴ്‌സുമാരുടെ സംഘടനയായ യു.എൻ.എയിലെ സാമ്പത്തിക തട്ടിപ്പ് ഒളിപ്പിക്കാനായി മിനിറ്റ്സ് ബുക്കിലും കൃത്രിമം കാട്ടിയതായി അന്വേഷണസംഘം കണ്ടെത്തി. ഭാരവാഹികള്‍ കൈമാറിയ മിനിറ്റ്സ് ബുക്കിലാണ് കൃത്രിമം കണ്ടെത്തിയത്. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഇക്കാര്യം ഹൈകോടതിയിലും അറിയിച്ചിട്ടുണ്ട്. മിനിറ്റ്സ് ബുക്കില്‍ രേഖപ്പെടുത്തിയ അംഗങ്ങളുടെ ഒപ്പും വ്യാജമാണെന്ന് വ്യക്തമായിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്ത ശേഷം തയാറാക്കിയതാകാം മിനിറ്റ്സ് ബുക്കെന്നാണ് അന്വഷണ സംഘത്തിെൻറ നിഗമനം.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് രണ്ടിന് യു.എന്‍.എ ചേർന്ന സംസ്ഥാന സമിതി കാര്‍ വാങ്ങുന്നതിന് തീരുമാനമെടുത്തിരുന്നു. ഇക്കാര്യം മിനിറ്റ്സ് ബുക്കിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്. എന്നാൽ, ഇതില്‍ വാഹനത്തിെൻറ രജിസ്റ്റർ നമ്പറും രേഖപ്പെടുത്തിയതാണ് സംശയം വർധിപ്പിക്കുന്നത്. ജാസ്മിന്‍ ഷായുടെ ഭാര്യ ഷബ്‌നയുടെ പേരിൽ വാങ്ങിയ കാർ 2018 മാര്‍ച്ച് ആറിനാണ് ഷോറൂമിൽനിന്ന് ഡെലിവറി ചെയ്തത്. 19ന് രജിസ്ട്രേഷനും നടത്തി. എന്നാൽ, 19ന് രജിസ്ട്രേഷൻ നടത്തിയ വാഹനത്തിെൻറ നമ്പര്‍ രണ്ടാം തീയതി നടന്ന യോഗത്തിെൻറ മിനിറ്റ്സിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്!
സാമ്പത്തിക തട്ടിപ്പ് കേസിൽ സംഘടനയുടെ ദേശീയ പ്രസിഡൻറ് ജാസ്മിൻ ഷാ, ഭാര്യ ഷബ്ന എന്നിവർ ഉൾപ്പെടെ എട്ട് പ്രതികളാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.