യു.എൻ.എ തട്ടിപ്പ്: ജാസ്മിൻ ഷാ അടക്കം നാലു പേർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്
text_fieldsതിരുവനന്തപുരം: നഴ്സുമാരുടെ സംഘടനയായ യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) യുടെ സാമ്പത്തിക തട്ട ിപ്പുമായി ബന്ധപ്പെട്ട് ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷാ അടക്കം നാലു പേർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്. സംസ്ഥാന പ് രസിഡന്റ് ഷോബി ജോസഫ്, നിതിൻ മോഹൻ, ജിത്തു കെ.ഡി എന്നിവർക്കെതിരെയും ക്രൈംബ്രാഞ്ച് സെൻട്രൽ യൂനിറ്റ് -നാല് ലുക്ക് ഔ ട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
നാലു പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇവർ പേരുമാറ്റി സഞ്ച രിക്കാൻ സാധ്യതയുണ്ടെന്നും നോട്ടീസിൽ പറയുന്നു. കേസിലെ പ്രതികൾ വിദേശത്തേക്ക് കടന്നുവെന്ന ആരോപണം ഉയർന്ന സാഹചര് യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പത്രങ്ങളിൽ പ്രസിദ്ധീകരിച്ചത്.
2019 ഏപ്രിൽ 11നാണ് യുനൈറ്റഡ് നഴ്സസ് അസ ോസിയേഷൻ (യു.എൻ.എ) ഫണ്ടിൽ നിന്ന് 3.5 കോടിയോളം രൂപ തട്ടിയതായി പരാതി ഡി.ജി.പിക്ക് ലഭിച്ചത്. ജാസ്മിൻ ഷായുടെ നേതൃത്വത്തിലാണ് സാമ്പത്തിക ക്രമക്കേട് നടന്നതെന്ന് ആരോപിച്ച് സംസ്ഥാന വൈസ് പ്രസിഡൻറ് സിബി മുകേഷാണ് ഡി.ജി.പിക്ക് പരാതി നൽകിയത്.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റ കേസെടുക്കാൻ ഉത്തരവിട്ടത്. കേസിെനതിരെ പ്രതികൾ കോടതിയെ സമീപിച്ചെങ്കിലും വിശദ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
2017 ഏപ്രിൽ മുതൽ കഴിഞ്ഞ ജനുവരി 19 വരെ ആക്സിസ് ബാങ്ക് തൃശൂർ ശാഖയിലെ സംഘടനയുടെ അക്കൗണ്ടിൽ 3.71 കോടി രൂപ വന്നതായി രേഖകളുണ്ട്. കരൂർ വൈശ്യ ബാങ്ക് തൃശൂർ ബ്രാഞ്ചിലെയും കൊട്ടക് മഹേന്ദ്ര ബാങ്ക് തൃശൂർ ബ്രാഞ്ചിലെയും അക്കൗണ്ടുകളിലും തുക എത്തിയിരുന്നു. ജാസ്മിൻഷായുടെ ൈഡ്രവർ നിതിൻ മോഹനൻ 59. 91 ലക്ഷം രൂപ ബാങ്കിൽ നിന്ന് പണമായി പിൻവലിച്ചു. ടി.ആർ.എഫ് ട്രാൻസ്ഫർ വഴി 38.21 ലക്ഷം രൂപയും ബിഗ് സോഫ്റ്റ് ടെക്നോളജീസിന് 12.5 ലക്ഷം രൂപയും ഓഫിസ് സ്റ്റാഫായ ജിത്തു 10.48 ലക്ഷം രൂപയും പിൻവലിച്ചതായി പരാതിയിൽ പറയുന്നു. ഷോബി ജോസഫ് എന്ന യു.എൻ.എ ഭാരവാഹിയുടെ പേരിൽ 15.10 ലക്ഷം രൂപയുടെ ഇടപാടും നടന്നു.
2017 ഏപ്രിൽ മുതൽ 20,000 പേരിൽനിന്ന് അംഗത്വ ഫീസായി 500 രൂപ വീതം 68 ലക്ഷം രൂപ സമാഹരിച്ചു. സംസ്ഥാന സമ്മേളന ഫണ്ട്, ഭാരത് സഹായ നിധി, സഫീറത്ത് സഹായനിധി എന്നിങ്ങനെയും ലക്ഷങ്ങൾ പിരിച്ചിരുന്നു. ഇതിെൻറ രേഖകളെല്ലാം ജില്ല-യൂനിറ്റ് ഭാരവാഹികളുടെ കൈവശമുണ്ട്. ഈ തുക സംഘടനയുടെ അക്കൗണ്ടുകളിൽ വന്നിട്ടില്ല. സംസ്ഥാന ജോയൻറ് സെക്രട്ടറി ബെൽജോ ഏലിയാസ് രേഖാമൂലം കണക്ക് അവതരിപ്പിക്കാൻ ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടും നടപടി സ്വീകരിച്ചിട്ടില്ല. ചാരിറ്റബിൾ ട്രസ്റ്റ് ആക്ടും േട്രഡ് യൂനിയൻ രജിസ്േട്രഷനും അനുസരിച്ച് പൊതുജനങ്ങളിൽനിന്ന് പണം പിരിച്ചുനടത്തുന്നതാണ് സംഘടന. നഴ്സുമാരുടെ മിനിമം വേതനം അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് പോരാട്ടം നടത്തിയ സംഘടനയാണ് യു.എൻ.എ.
അച്ചടക്ക ലംഘനത്തിന് പുറത്താക്കപ്പെട്ടതിന്റെ വിദ്വേഷം തീർക്കാനാണ് സംഘടനക്കെതിരെ സാമ്പത്തിക ക്രമക്കേട് ആരോപിക്കുന്നതെന്നാണ് യു.എൻ.എയുടെ ഔദ്യോഗിക വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.