സാമ്പത്തിക തട്ടിപ്പ് കേസ്: നഴ്സുമാരുടെ പ്രതിഷേധ റാലി ഇന്ന്
text_fieldsതൃശൂർ: സാമ്പത്തിക തട്ടിപ്പ് ആരോപണ കേസിൽ നേതാക്കളെ സർക്കാറും ക്രൈംബ്രാഞ്ചും വേട്ടയാ ടുന്നുവെന്ന് ആരോപിച്ച് യു.എൻ.എയുടെ നേതൃത്വത്തിൽ നഴ്സുമാരുടെ പ്രതിഷേധ റാലിയും പൊതു സമ്മേളനവും ബുധനാഴ്ച തൃശൂരിൽ. കേസ് നടപടികളിൽ ആദ്യമായാണ് സംഘടന പരസ്യ പ്രതിഷേധത്തിനിറങ്ങുന്നത്.സംസ്ഥാന പ്രസിഡൻറ് ജാസ്മിൻഷാ അടക്കമുള്ളവർക്കെതിരെ ലുക്ക് ഔട്ട് സർക്കുലറും, നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
കേസ് റദ്ദാക്കാൻ ആവശ്യപ്പെട്ട് യു.എൻ.എ സുപ്രീംകോടതിയിൽ നൽകിയ ഹരജി തള്ളിയാണ് വിശദ അന്വേഷണത്തിന് കോടതി നിർദേശിച്ചത്. ഇതോടെയാണ് പരസ്യ പ്രതിഷേധത്തിലേക്ക് യു.എൻ.എ കടന്നത്. മൂന്നരക്കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നെന്ന് ആരോപിച്ച് യു.എന്.എ വൈസ് പ്രസിഡൻറായിരുന്ന സിബി മുകേഷ് നല്കിയ പരാതിയിലാണ് ദേശീയ പ്രസിഡൻറായ ജാസ്മിൻഷാ അടക്കം നാല് പേരെ പ്രതിചേർത്ത് കേസെടുത്തത്.
അവകാശങ്ങൾ ചോദിച്ചു വാങ്ങിയതും ഭരണപക്ഷ ട്രേഡ് യൂനിയനിൽ അഫിലിയേറ്റ് ചെയ്യാത്തതും നഴ്സിങ് കൗൺസിൽ ഭരണം പിടിച്ചെടുത്തതുമാണ് യു.എൻ.എക്കെതിരെയുള്ള പ്രതികാരത്തിന് പിന്നിലെന്നും, സി.ഐ.ടി.യു നേതൃത്വവും പൊലീസും പ്രമുഖ ആശുപത്രി മാനേജ്മെൻറുകളും ചേർന്ന് യു.എൻ.എയെ ഇല്ലാതാക്കാനുള്ള നീക്കമാണെന്നുമാണ് സംഘടനയുടെ ആരോപണം. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് തൃശൂർ നഗരത്തിൽ പ്രകടനവും കോർപറേഷൻ ഓഫിസിന് മുന്നിൽ പൊതുസമ്മേളനവും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.