യു.എൻ.എ സാമ്പത്തിക തട്ടിപ്പ്: അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് എസ്.പി ഷാജി സുഗുണന്
text_fieldsതിരുവനന്തപുരം: യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) ഫണ്ടിൽനിന്ന് 3.5 കോടിയോളം ര ൂപ തട്ടിയതായ മുൻ സംസ്ഥാന ഭാരവാഹിയുടെ പരാതിയിൽ ൈക്രംബ്രാഞ്ച് എസ്.പിയുടെ നേതൃത്വ ത്തിലെ സംഘം പ്രാഥമികാന്വേഷണം നടത്തും.
ൈക്രംബ്രാഞ്ച് ആസ്ഥാനത്തെ എസ്.പി ഷാജി സുഗുണെ ൻറ നേതൃത്വത്തിലെ സംഘമാണ് അന്വേഷണം നടത്തുന്നത്. 30 ദിവസത്തിനകം പ്രാഥമികാന്വേഷണം പ ൂർത്തിയാക്കാനാണ് സംസ്ഥാന പൊലീസ് മേധാവി നിർദേശിച്ചിട്ടുള്ളത്.
പ്രാഥമിക പരിശോധനയുടെ അടിസ്ഥാനത്തിൽ സാമ്പത്തിക തട്ടിപ്പ് തെളിഞ്ഞാൽ കേസ് രജിസ്റ്റർ ചെയ്ത് ൈക്രംബ്രാഞ്ച് അന്വേഷണം നടത്തും. വിദേശത്തും സ്വദേശത്തുമുള്ള നഴ്സുമാരിൽ നിന്നുപിരിച്ച ഫണ്ടിൽ 3.5 കോടിയോളം രൂപ ദേശീയ പ്രസിഡൻറ് ജാസ്മിൻ ഷായുടെ നേതൃത്വത്തിൽ വെട്ടിച്ചതായി ആരോപിച്ച് സംഘടന മുൻ സംസ്ഥാന വൈസ് പ്രസിഡൻറ് സിബി മുകേഷ് ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു.
പ്രളയ ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ നഴ്സുമാരിൽ നിന്നുപിരിച്ച ലക്ഷങ്ങളും കൈമാറിയിട്ടില്ലെന്ന് എതിർ വിഭാഗം ആരോപിച്ചു. 2017 ഏപ്രിൽ മുതൽ കഴിഞ്ഞ ജനുവരി 19 വരെ സംഘടനയുടെ ആക്സിസ് ബാങ്ക് തൃശൂർ ശാഖയിലെ അക്കൗണ്ടിൽ 3.71 കോടി രൂപ അക്കൗണ്ടിൽ വന്നതായി രേഖകളുണ്ട്.
ഇതു കൂടാതെ കരൂർ വൈശ്യ ബാങ്ക് തൃശൂർ ബ്രാഞ്ച്, കൊട്ടക് മഹേന്ദ്ര ബാങ്ക് തൃശൂർ ബ്രാഞ്ച് എന്നിവിടങ്ങളിലെ അക്കൗണ്ടുകളിലും തുക എത്തിയിരുന്നു. സംഘടന തീരുമാനപ്രകാരമല്ലാതെ പല വ്യക്തികൾക്കും ലക്ഷങ്ങൾ കൊടുത്തതായും പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.