യു.എൻ.എയും രംഗത്ത്; കേരള നഴ്സിങ് കൗൺസിൽ തെരഞ്ഞെടുപ്പിൽ പോരാട്ടം ശക്തം
text_fieldsകോട്ടയം: യുനൈറ്റഡ് നഴ്സസ് അസോസിയേഷനും (യു.എൻ.എ) മത്സരരംഗത്തിറങ്ങിയതോടെ കേ രള നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഭരണസമിതി തെരഞ്ഞെടുപ്പിൽ ആവേശപ്പോര്. ഒൗദ്യോഗി ക പാനലിനെതിരെ മത്സരിക്കുന്ന യു.എൻ.എ സമൂഹമാധ്യമത്തിലൂടെ വൻ പ്രചാരണമാണ് നഴ്സ ുമാർക്കിടയിൽ നടത്തുന്നത്. ഇവർക്കെതിരെ സാമ്പത്തിക അഴിമതി അടക്കം ആരോപണങ്ങളുമായി ഒൗേദ്യാഗിക പാനലും രംഗത്തിറങ്ങിയതോടെ മുെമ്പങ്ങുമില്ലാത്ത വാശിയിലാണ് പ്രചാരണം.
മുൻ തെരഞ്ഞെടുപ്പുകൾ സർക്കാർ മേഖലയിലെ വിവിധ സംഘടനകൾ തമ്മിലുള്ള പോരാട്ടമായിരുന്നെങ്കിൽ ഇക്കുറി സ്വകാര്യ ആശുപത്രികളിൽ ജോലിചെയ്യുന്ന നഴ്സുമാർക്കിടയിൽ ഏറെ വേരോട്ടമുള്ള യു.എൻ.എയും രംഗത്തിറങ്ങിയത് തെരഞ്ഞെടുപ്പിെൻറ വാശി വർധിപ്പിച്ചിട്ടുണ്ട്. ആദ്യമായാണ് യു.എൻ.എ മത്സരരംഗത്തിറങ്ങുന്നത്. വർഷങ്ങളായി ഭരണത്തിലുള്ള ഒൗദ്യോഗിക പാനലിന് ഇത് വെല്ലുവിളിയുയർത്തുന്നുമുണ്ട്.
ജനറൽ, ട്രെയിൻഡ് നഴ്സസ്, പ്രൈവറ്റ് ഹോസ്പിറ്റൽ, മിഡ്വൈവ്സ് എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി എട്ട് സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ്. മൊത്തം 19 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഇരുപാനലുകൾക്കും പുറെമ, മൂന്നുപേർ സ്വതന്ത്രരായി മത്സരിക്കുന്നുമുണ്ട്. മൂന്ന് സീറ്റുകളുള്ള ജനറൽ വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ; എട്ടുപേർ. ഇടത് സർവിസ് സംഘടനയായ കേരള ഗവണ്മെൻറ് നഴ്സസ് അസോസിയേഷെൻറ (കെ.ജി.എൻ.എ) നേതൃത്വത്തിലാണ് ഒൗേദ്യാഗിക പാനൽ.
അഞ്ചുവർഷമാണ് ഭരണസമിതിയുെട കാലാവധിയെങ്കിലും ഒമ്പത് വർഷത്തിനുശേഷമാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പ്. കേരള നഴ്സസ് ആൻഡ് മിഡ്വൈവ്സ് കൗൺസിലിൽ രജിസ്റ്റർ ചെയ്ത നഴ്സുമാർക്കാണ് വോട്ടവകാശം. മൂന്നുമാസത്തോളം നീളുന്നതാണ് വോെട്ടടുപ്പ് പ്രക്രിയ. രജിസ്റ്റർ ചെയ്ത നഴ്സുമാർക്ക് ബാലറ്റ് പേപ്പർ തപാലിൽ കൗൺസിലിൽനിന്ന് അയച്ചുനൽകും. വോട്ട് രേഖപ്പെടുത്തിയശേഷം ബാലറ്റ് തപാലിലോ നേരിേട്ടാ കൗൺസിൽ ഒാഫിസിലെത്തിക്കണം. കഴിഞ്ഞമാസം ആദ്യം മുതൽ നഴ്സുമാർക്ക് ബാലറ്റ് പേപ്പറുകൾ വരണാധികാരി അയച്ചുതുടങ്ങിയിട്ടുണ്ട്. ഫെബ്രുവരി 20 വരെയാണ് ബാലറ്റുകൾ അയച്ചുനൽകുന്നത്. മാർച്ച് നാല് വരെ വോട്ട് രേഖപ്പെടുത്തി ഇവ തിരിച്ചുനൽകാം. ഏഴിനാണ് വോെട്ടണ്ണൽ. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പുറെമ, മൂന്ന് അംഗങ്ങളെ സർക്കാറും നാമനിർേദശം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.