ആരോപണങ്ങൾക്ക് പിന്നിൽ ആശുപത്രി മുതലാളിമാർ –യു.എൻ.എ
text_fieldsതൃശൂർ: യുനൈറ്റഡ് നഴ്സസ് അസോസിയേഷനെതിരെ ഉയർന്നു വന്ന സാമ്പത്തിക ആരോപണത്തി ന് പിന്നിൽ സ്വകാര്യ ആശുപത്രി മുതലാളിമാരും കടലാസ് സംഘടനകളുമാണെന്ന് യു.എൻ.എ ജന റൽ കൗൺസിൽ യോഗം. നഴ്സുമാരുടെ കെട്ടുറപ്പ് തകര്‍ക്കാനുള്ള ശ്രമങ്ങൾ ചെറുക്കും. കേര ള നഴ്സിങ് കൗണ്‍സില്‍ ഉള്‍പ്പെടെ അധികാരസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോ ൾ പ്രതീക്ഷിച്ചത്പോലെ ശത്രുക്കൾ കൂടി. ഇവരുടെ ഗൂഢാലോചനയാണ് ഇപ്പോഴത്തെ ആരോപണങ്ങൾക്ക് പിന്നിലെന്ന് തൃശൂരില്‍ നടന്ന യോഗം ആരോപിച്ചു.
ട്രേഡ് യൂനിയന്‍ എന്ന നിലയില്‍ അംഗത്വം, പ്രതിമാസ ലെവി, സംഭാവന എന്നിവ സ്വീകരിക്കുന്നതും ചെലവഴിക്കുന്നതും ആഭ്യന്തര വിഷയമാണ്. ഇക്കാര്യത്തിലെ സംശയങ്ങളും അഭിപ്രായങ്ങളും സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങളില്‍ ചര്‍ച്ച ചെയ്ത് വ്യക്തത വരുത്തി അംഗീകാരം നൽകാറുണ്ട്. അതിൽ പെങ്കടുക്കുന്നവരാണ് പിന്നീട് എതിരാളികളുടെ പണം പറ്റി ചതിച്ചത്. ക്രൈംബ്രാഞ്ച് അന്വേഷണം നേരിടാൻ യോഗം തീരുമാനിച്ചു.
2017 മുതലുള്ള കണക്കുകള്‍ പ്രത്യേക സാഹചര്യത്തില്‍ യോഗം വീണ്ടും പരിശോധിച്ചു. കണക്ക് സോഷ്യല്‍ ഓഡിറ്റിങിന് വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കും. മറ്റ് സംഘടനകളും ഇതിന് തയാറാവണം. യു.എന്‍.എയുടെ കാര്യത്തില്‍ പ്രത്യേക താല്പര്യം കാണിക്കുന്നവർ നഴ്സുമാരുടെ ക്ഷേമകാര്യത്തിലും അത് കാണിക്കണം.
ദേശീയ പ്രസിഡൻറ് ജാസ്മിന്‍ഷാ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.വി. സുധീപ്, സംസ്ഥാന പ്രസിഡൻറ് ഷോബി ജോസഫ്, സെക്രട്ടറി സുജനപാല്‍ അച്യുതന്തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.