യു.എൻ.എ സാമ്പത്തിക തട്ടിപ്പ്: പ്രതികളുടെ പാസ്പോർട്ട് ഹാജരാക്കാൻ ഹൈകോടതി നിർദേശം
text_fieldsകൊച്ചി: യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) സാമ്പത്തിക തട്ടിപ്പ് കേസിലെ ആറ് പ്രതി കളുടെ പാസ്പോർട്ട് ഹാജരാക്കാൻ ഹൈകോടതി നിർദേശം. സംസ്ഥാന കമ്മിറ്റി അംഗം ഷോബി ജോസഫ ്, ദേശീയ പ്രസിഡൻറ് ജാസ്മിൻ ഷായുടെ ഡ്രൈവർ നിതിൻ മോഹൻ, ഒാഫിസ് ജീവനക്കാരനായ പി.ഡി. ജിത്തു, പാലക്കാട് മണ്ണാർക്കാട് സ്വദേശി സുജനപാൽ അച്യുതൻ, ആലത്തൂർ സ്വദേശി ബിബിൻ പൗലോസ്, തൃശൂർ കണിമംഗലം സ്വദേശി എം.വി. സുധീർ എന്നിവർ നൽകിയ മുൻകൂർജാമ്യ ഹരജി പരിഗണിക്കവേയാണ് പാസ്പോർട്ടുകൾ െവള്ളിയാഴ്ച ഹാജരാക്കാൻ ജസ്റ്റിസ് സുനിൽ തോമസ് ആവശ്യപ്പെട്ടത്.
സംഘടനയുടെ അക്കൗണ്ടിൽനിന്ന് 56 ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ ക്രൈംബ്രാഞ്ചിെൻറ തിരുവനന്തപുരം യൂനിറ്റാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നത്. ജാസ്മിൻ ഷായാണ് ഒന്നാം പ്രതി. നഴ്സുമാരുടെ സംഘടനയായ യു.എൻ.എയുടെ ശക്തി തകർക്കാനുള്ള സംഘടിത ശ്രമമാണ് കേസിന് പിന്നിലെന്നും തട്ടിപ്പ് നടന്നെന്ന പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയതാണെന്നും ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് ഇവരുടെ ഹരജി. എന്നാൽ, ഇവർക്ക് മുൻകൂർ ജാമ്യം നൽകുന്നതിനെ സർക്കാർ അഭിഭാഷകൻ എതിർത്തു.
ഹരജിക്കാരിൽ മൂന്നുപേർ ജാസ്മിൻ ഷാെക്കാപ്പം വിദേശത്തേക്ക് കടന്നതായി രേഖകളുണ്ടെന്നും മടങ്ങിവന്നിട്ടില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
എന്നാൽ, പ്രതികൾ വിദേശത്താണെന്ന വാദം ഹരജിക്കാർ നിഷേധിച്ചു. തുടർന്നാണ് എല്ലാ ഹരജിക്കാരുടെയും പാസ്പോർട്ട് ഹാജരാക്കാൻ നിർദേശിച്ചത്. ഹരജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.