അടച്ചുപൂട്ടിയില്ല; പൂർവാധികം ശക്തിയോടെ അംഗീകാരമില്ലാത്ത അൺഎയ്ഡഡ് സ്കൂളുകൾ
text_fieldsകോഴിക്കോട്: സർക്കാർ അടച്ചുപൂട്ടാനൊരുങ്ങിയ അംഗീകാരമില്ലാത്ത അൺഎയ്ഡഡ് സ്കൂളുകൾ പുതിയ അധ്യയനവർഷം പ്രവർത്തിക്കും. പൊതുവിദ്യാഭ്യാസം സംരക്ഷിക്കുെമന്ന് പ്രഖ്യാപിച്ച് കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ അധ്യയനവർഷം സ്കൂളുകൾക്ക് അടച്ചുപൂട്ടൽ നോട്ടീസ് നൽകിയത്. സ്കൂളുകളുടെ എണ്ണത്തിൽ വ്യക്തമായ കണക്കു േപാലുമില്ലാതിരുന്ന സർക്കാർ നടപടിയുമായി മുന്നോട്ടുപോകുന്നതിനിടെ അപ്രതീക്ഷിതമായി പിന്മാറുകയായിരുന്നു.
1,585 സ്കൂളുകൾ പൂട്ടാനുെണ്ടന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് നിയമസഭയിൽ മറുപടി നൽകിയത്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കണക്കു പ്രകാരം 1,091 മാത്രം. അംഗീകാരമില്ലാത്ത അൺഎയ്ഡഡ് സ്കൂളുകളിൽ പലതിനും നിലവാരമില്ലെന്നും അധ്യാപകർക്ക് മിനിമം ശമ്പളം പോലും ലഭിക്കുന്നിെല്ലന്നും മന്ത്രി വ്യക്തമാക്കിയിട്ടും പിന്നാക്കംപോകൽ അത്ഭുതകരമാണ്. ഇത്തവണ ആശങ്ക വേണ്ടെന്നാണ് മാനേജ്മെൻറുകൾ സമർപ്പിച്ച ഹരജിക്ക് മറുപടിയായി സർക്കാർ ഹൈകോടതിയിൽ വിശദീകരണം നൽകിയത്.
വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ വിവിധ ജില്ലകളിൽ സ്കൂളുകൾ അടച്ചുപൂട്ടാൻ രംഗത്തുണ്ടായിരുന്നു. കോഴിക്കോട്ട് 340 വിദ്യാലയങ്ങൾ പട്ടികയിലുണ്ടായിരുന്നു. വയനാട്ടിൽ 50 എണ്ണത്തിന് നോട്ടീസ് അയച്ചു. അംഗീകാരം തെളിയിക്കുന്ന രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടും നൽകാത്തവക്കാണ് നോട്ടീസ് അയച്ചത്. എന്നാൽ, അടച്ചുപൂട്ടൽ ഭീതിയില്ലാതെ കഴിഞ്ഞ ജനുവരി മുതൽതന്നെ അംഗീകാരമില്ലാത്ത അൺഎയ്ഡഡ് സ്കൂളുകൾ വൻതുക സംഭാവന വാങ്ങി ഒന്നാം ക്ലാസ് പ്രവേശനം തുടങ്ങിയിരുന്നു. മറ്റു ക്ലാസുകളിലേക്കുള്ള ‘ഫീസ് െകാള്ള’യും സ്പെഷൽ ഫീസ് ഇൗടാക്കലും തുടരുകയാണ്. കഴുത്തറപ്പൻ ലാഭം കൊയ്ത് പുസ്തക വിൽപനയും സജീവം. അധ്യാപകർക്ക് മാന്യമായ ശമ്പളം നൽകണെമന്നുപോലും സർക്കാർ നിർദേശിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.