അൺ എയ്ഡഡ് സ്‌കൂളുകൾ മൂന്നു തവണയെങ്കിലും രക്ഷാകർതൃ സമിതി യോഗം ചേരണം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ അൺ എയ്ഡഡ് സ്‌കൂളുകളിൽ ഒരു അധ്യയന വർഷം കുറഞ്ഞത് മൂന്നു തവണയെങ്കിലും അധ്യാപക രക്ഷാകർതൃ സമിതികൾ ചേരണമെന്ന് ബാലാവകാശ കമീഷൻ ഉത്തരവായി. സമിതിയുടെ പ്രവർത്തനം ജനാധിപത്യപരമായിരിക്കണമെന്നും രക്ഷാകർത്താക്കൾക്ക് അഭിപ്രായങ്ങൾ പറയാനുള്ള അവസരങ്ങൾ ഉറപ്പാക്കണമെന്നും ചീഫ് സെക്രട്ടറി, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, ഡയറക്ടർ എന്നിവർക്ക് കമീഷൻ അംഗം റെനി ആന്‍റണി പുറപ്പെടുവിച്ച ഉത്തരവിൽ നിർദേശം നൽകി.
മേവറം വടക്കേവിള ശ്രീനാരായണ പബ്ലിക് സ്‌കൂളിൽ അധ്യാപക രക്ഷാകർതൃസമിതി രൂപവത്കരിച്ച് ജനാധിപത്യപരമായി പ്രവർത്തിക്കുന്നെന്ന് സ്‌കൂൾ പ്രിൻസിപ്പലും സി.ബി.എസ്.ഇ തിരുവനന്തപുരം റീജനൽ ഓഫിസറും ഉറപ്പുവരുത്താനും കമീഷൻ നിർദേശം നൽകി.
ശ്രീനാരായണ പബ്ലിക് സ്‌കൂളിലെ ഒന്നാം ക്ലാസ് പ്രവേശന ദിവസം സ്‌കൂളിലെത്തിയ രക്ഷാകർത്താവിന് പ്രയാസമുണ്ടാക്കി, ബസ് ജീവനക്കാരും സ്‌കൂളധികൃതരും നിരുത്തരവാദപരമായി പെരുമാറി, പ്രിൻസിപ്പൽ കുട്ടികളോട് ദയവില്ലാതെ പെരുമാറുന്നു, സ്‌കൂളിൽ പി.ടി.എ മീറ്റിങ്ങുകൾ കൂടുന്നില്ല തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് കമീഷന് നൽകിയ പരാതി പരിഗണിച്ചാണ് ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.