Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാലടി സർവകലാശാലയിലെ...

കാലടി സർവകലാശാലയിലെ അനധികൃത നിയമനം: മൂന്നാം റാങ്ക്​ നേടിയ ഉദ്യോഗാർഥി ഗവർണർക്ക്​ പരാതി നൽകി

text_fields
bookmark_border
Hikmathulla Vallikkapatta
cancel
camera_alt

ഡോ. വി. ഹിക്​മത്തുല്ല

മലപ്പുറം: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല മലയാളം വിഭാഗത്തില്‍ അസി.​ പ്രഫസര്‍ (മുസ്​ലിം സംവരണം) തസ്തികയിൽ അനധികൃത നിയമനം ആരോപിച്ച്​ ഉ​േദ്യാഗാർഥി ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ്​​ ഖാന്​ പരാതി നൽകി. 2020 ജനുവരി 21ന് നടത്തിയ അഭിമുഖത്തിൽ മൂന്നാം റാങ്ക്​ നേടിയ ഡോ. വി. ഹിക്​മത്തുല്ലയാണ്​ പരാതി നൽകിയത്​. മുസ്​ലിം കാറ്റഗറിയിൽ ഒന്നാം റാങ്ക്​ നേടിയത്​ പാലക്കാട്​ മുൻ എം.പി എം.ബി. രാജേഷി​െൻറ ഭാര്യ ആർ. നിനിതയാണ്​​.

അധികയോഗ്യതയുള്ള തന്നെ മറികടന്നാണ്​ നിനിതക്ക്​ നിയമനം നൽകിയതെന്ന്​ പരാതിയിൽ ആരോപിച്ചു. പക്ഷപാതപരമായ നിയമനം റദ്ദാക്കി, രണ്ടാമത് അഭിമുഖം നടത്തി ഉദ്യോഗാർഥികൾക്ക് നീതി ലഭ്യമാക്കണമെന്ന്​ പരാതിയിൽ അദ്ദേഹം ആവശ്യപ്പെട്ടു.

നിനിതയുടെ നിയമനത്തിൽ ക്രമക്കേടുണ്ടെന്ന് സൂചിപ്പിച്ച് കാലിക്കറ്റ് സർവകലാശാല പ്രഫസറും ഇൻറർവ്യൂ ബോർഡ്​ അംഗവുമായ ഡോ. ഉമർ തറമേൽ രംഗത്തെത്തിയിരുന്നു. നിയമനം അട്ടിമറിച്ചെന്ന്​ പറഞ്ഞ് ഉമർ തറമേലിന്​ പുറമെ ഭാഷാവിദഗ്ധരായ ഡോ. ടി. പവിത്രൻ, ഡോ. കെ.എം. ഭരതൻ എന്നിവരും വി.സിക്കും രജിസ്​ട്രാർക്കും പരാതി നൽകിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kalady UniversityUnauthorized appointment
News Summary - Unauthorized appointment at Kalady University: A third-ranked candidate has lodged a complaint with the Governor
Next Story