കാലിക്കറ്റിൽ അധ്യാപക തസ്തികകളിൽ സി.പി.എം യുവനേതാക്കളുടെ ഭാര്യമാർക്ക് 'സംവരണം'
text_fieldsതിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാല എജുക്കേഷൻ വിഭാഗത്തിൽ ഒഴിവുള്ള രണ്ട് അസിസ്റ്റൻറ് പ്രഫസർ തസ്തികകളിലും സി.പി.എം യുവനേതാക്കളുടെ ഭാര്യമാർക്ക് 'സംവരണം'. ഇതിൽ തലശ്ശേരി എം.എൽ.എ എ.എൻ. ഷംസീറിെൻറ ഭാര്യക്ക് നിയമനം ഉറപ്പാക്കാൻ കാലിക്കറ്റ് സർവകലാശാലയിൽനിന്ന് പത്ത് വർഷം മുമ്പ് വിരമിച്ച അധ്യാപകനെ ഇൻറർവ്യൂ ബോർഡിൽ ഉൾപ്പെടുത്തിയാണ് അട്ടിമറിക്ക് കളമൊരുക്കിയതെന്നാണ് പരാതി. ഷംസീറിെൻറ ഭാര്യയുടെ ഗവേഷണ ഗൈഡും കാലിക്കറ്റ് സർവകലാശാലയിൽനിന്ന് വിരമിച്ചയാളുമായ ഡോ.പി. കേളുവിനെയാണ് ബോർഡിൽ ഉൾപ്പെടുത്തി ഇൻറർവ്യൂ നടത്തിയത്.സെലക്ഷൻ കമ്മിറ്റിയുടെ ശിപാർശ ഇൗ മാസം 30ന് സർവകലാശാല സിൻഡിക്കേറ്റിൽ വെച്ച് നിയമനങ്ങൾക്ക് അംഗീകാരം നൽകാനാണ് ശ്രമം.
ഇതിനെതിരെ സേവ് യൂനിവേഴ്സിറ്റി കാമ്പയിൽ കമ്മിറ്റി ചാൻസലറായ ഗവർണർക്ക് പരാതി നൽകിയിട്ടുണ്ട്. ഷംസീറിെൻറ ഭാര്യക്ക് പുറമെ ഡി.വൈ.എഫ്.െഎ മലപ്പുറം ജില്ല സെക്രട്ടറിയും സി.പി.എം മങ്കട ഏരിയ സെക്രട്ടറിയുമായ പി.കെ. അബ്ദുല്ല നവാസിെൻറ ഭാര്യക്കും കാലിക്കറ്റ് സർവകലാശാലയിൽ നിയമനം ഉറപ്പാക്കുന്ന രീതിയിലാണ് റാങ്ക് പട്ടിക തയാറാക്കിയത്.അധ്യാപക ഒഴിവുകളിൽ സംവരണ തസ്തിക ഏതെന്ന് വിജ്ഞാപനത്തിൽനിന്ന് മറച്ചുവെച്ചാണ് കാലിക്കറ്റിലെ നിയമനങ്ങൾ. എജുക്കേഷനിൽ ഒഴിവുള്ള രണ്ട് തസ്തികയിൽ ഒന്ന് ജനറൽ വിഭാഗത്തിലും ഒന്ന് മുസ്ലിം സംവരണ വിഭാഗത്തിലുമാണ് നികത്തുന്നത്.
ജനറൽ വിഭാഗം സീറ്റിൽ അബ്ദുല്ല നവാസിെൻറ ഭാര്യയെയും മുസ്ലിം സംവരണ തസ്തികയിൽ ഷംസീറിെൻറ ഭാര്യയെയുമാണ് നിയമിക്കാൻ നീക്കം നടക്കുന്നത്.
നേരത്തേ കണ്ണൂർ സർവകലാശാലയിൽ ഷംസീറിെൻറ ഭാര്യക്ക് നിയമനം നൽകിയത് വിവാദമാകുകയും പിന്നീട് കോടതി റദ്ദാക്കുകയും ചെയ്തിരുന്നു. ഉയർന്ന അക്കാദമിക് യോഗ്യതയുള്ള ഒേട്ടറെ ഉദ്യോഗാർഥികളെ തഴഞ്ഞാണ് കാലിക്കറ്റിൽ പാർട്ടി നിയമനം നടക്കാൻ പോകുന്നത്. ഇൻറർവ്യൂവിൽ പെങ്കടുത്ത 38 പേരിൽ, ഗവേഷണ പ്രബന്ധങ്ങളിൽ ഉയർന്ന യോഗ്യതയുള്ളവർക്ക് ഇൻറർവ്യൂവിൽ മാർക്ക് കുറച്ചാണ് നേതാക്കളുടെ ഭാര്യമാർക്ക് നിയമനം ഉറപ്പാക്കിയത്.
കുസാറ്റിൽ നിയമവിഭാഗത്തിൽ സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം പി. രാജീവിെൻറ ഭാര്യക്കും കേരള സർവകലാശാലയിൽ ബയോകെമിസ്ട്രി വിഭാഗത്തിൽ മുൻ എം.പി പി.കെ. ബിജുവിെൻറ ഭാര്യക്കും നിയമനം നൽകിയതിെൻറ തുടർച്ചയായാണ് ഇപ്പോൾ മറ്റ് രണ്ട് നേതാക്കളുടെ ഭാര്യമാർക്കുകൂടി നിയമനം ഉറപ്പാക്കിയതെന്ന് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാറും സെക്രട്ടറി എം. ഷാജർഖാനും പറഞ്ഞു. സംവരണ തത്ത്വങ്ങൾപോലും അട്ടിമറിച്ച് നടത്തുന്ന നിയമനങ്ങൾ നിഷ്പക്ഷ പരിശോധനക്ക് വിേധയമാക്കണമെന്നും കമ്മിറ്റി ഗവർണർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.