മെമ്മറി കാർഡിന്‍റെ അനധികൃത പരിശോധന: പൊലീസ് അന്വേഷണമാവശ്യപ്പെട്ടുള്ള നടിയുടെ ഹരജി വിശദ വാദത്തിന് മാറ്റി
text_fieldsകൊച്ചി: നടി ആക്രമണക്കേസിലെ മെമ്മറി കാർഡ് അനധികൃമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണമാവശ്യപ്പെടുന്ന ഹരജി ഹൈകോടതി വിശദ വാദത്തിനായി ജൂൺ 24ലേക്ക് മാറ്റി. മെമ്മറി കാർഡുമായി ബന്ധപ്പെട്ട ആരോപണം അന്വേഷിച്ച പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടെ റിപ്പോർട്ട് റദ്ദാക്കണമെന്നും കോടതി മേൽനോട്ടത്തിൽ പൊലീസ് അന്വേഷണത്തിന് ഉത്തരവിടണമെന്നുമാവശ്യപ്പെട്ട് നടി നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
വാദം കേൾക്കുന്നതിൽനിന്ന് നേരത്തെ ജസ്റ്റിസ് എ. ബദറുദ്ദീൻ പിന്മാറിയിരുന്നു. തുടർന്ന്, ജസ്റ്റിസ് സി.എസ്. ഡയസിന്‍റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
കോടതിയിൽ സൂക്ഷിച്ചിരുന്ന കാർഡ് അനധികൃതമായി പരിശോധിച്ചതിൽ അന്വേഷണമാവശ്യപ്പെട്ട് നേരത്തെ നൽകിയ ഹരജിയിൽ ജില്ല സെഷൻസ് ജഡ്ജ് അന്വേഷിക്കാൻ ജസ്റ്റിസ് കെ. ബാബു ഉത്തരവിട്ടിരുന്നു. തുടർന്ന്, ജില്ല പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ഹണി എം. വർഗീസ് പരിശോധിച്ച് റിപ്പോർട്ട് നൽകി. ഇത് പ്രതിഭാഗത്തിന് സഹായകരമാകുന്നതാണെന്നും റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ് നടി വീണ്ടും കോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.