അനധികൃത കൊടിമരങ്ങൾ: ഹൈകോടതി സർക്കാറിെൻറ റിേപ്പാർട്ട് തേടി
text_fieldsകൊച്ചി: പൊതുസ്ഥലങ്ങളിലും പാതയോരങ്ങളിലും അനധികൃതമായി സ്ഥാപിച്ച കൊടിമരങ്ങളെക്കുറിച്ച് റിപ്പോർട്ട് തേടി ഹൈകോടതി. സ്വാധീനമുള്ള രാഷ്ട്രീയ പാർട്ടിയോ സംഘടനയോ ഉള്ളയിടത്തെല്ലാം കൊടിമരങ്ങൾ സ്ഥാപിക്കുന്ന സംസ്കാരം വ്യാപിച്ചിരിക്കുകയാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ റിപ്പോർട്ട് തേടിയത്.
ഇത്തരം കൊടിമരങ്ങൾ സംബന്ധിച്ച് സർവേയും ഓഡിറ്റും നടത്തി റിപ്പോർട്ട് നൽകാനാണ് നിർദേശം. വീണ്ടും ഹരജി പരിഗണിക്കുന്ന നവംബർ 15വരെ, തദ്ദേശ സ്ഥാപനങ്ങടക്കം അനുമതി നൽകാത്ത െകാടിമരങ്ങൾ സ്ഥാപിക്കുന്നില്ലെന്ന് സർക്കാർ ഉറപ്പുവരുത്തണമെന്നും നിർദേശിച്ചു.
പന്തളം മന്നം ആയുർവേദ കോഒാപറേറ്റിവ് മെഡിക്കൽ കോളജിന് മുന്നിലെ രാഷ്ട്രീയ പാർട്ടികളുടെ കൊടിമരങ്ങൾ നീക്കാൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോളജ് മാനേജ്മെൻറ് നൽകിയ ഹരജിയാണ് ഹൈകോടതി പരിഗണിച്ചത്.
അനധികൃതമായി െകാടിമരം സ്ഥാപിക്കുന്നത് നിയമലംഘനമാണെന്ന് അറിഞ്ഞിട്ടും നടപടിയെടുക്കാത്തത് ദൗർഭാഗ്യകരമാണ്. കൊടിമരങ്ങൾ നാട്ടുന്നവർക്ക് ആ സ്ഥലം പിന്നീട് തങ്ങളുടെ സ്വന്തമാണെന്ന ധാരണയാണ്. ഇതു കേരളത്തിെൻറ മുക്കിനും മൂലയിലും കാണാൻ കഴിയും. രാഷ്ട്രീയ പാർട്ടിയുടെ കൊടിമരത്തിൽ ലോറി ഇടിച്ചതിനെ തുടർന്ന് 6000 രൂപ നൽകേണ്ടിവന്ന ഒരു ലോറി ഡ്രൈവറുടെ കത്ത് കോടതിക്ക് ലഭിച്ചു.
പാർട്ടികളും പോഷകസംഘടനകളും മത്സരിച്ച് കൊടിമരങ്ങൾ നാട്ടുകയാണ്. അനധികൃത കൊടിമരങ്ങൾക്കു ഉപയോഗിച്ച സാധനങ്ങൾകൊണ്ട് 10 ഫാക്ടറികൾ തുടങ്ങാനാവും. ഭൂസംരക്ഷണ നിയമം ലംഘിച്ചുള്ള ഇത്തരം നടപടികൾക്കെതിരെ സർക്കാർ നടപടി എടുക്കുന്നില്ലെന്നും കോടതി വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.