Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅണ്ടർ വാല്വേഷൻ:...

അണ്ടർ വാല്വേഷൻ: രജിസ്​േട്രഷൻ വകുപ്പ് ഭൂവുടമകളെ കൊള്ളയടിക്കുന്നു 

text_fields
bookmark_border

തി​രു​വ​ന​ന്ത​പു​രം: വ​സ്​​തു​കൈ​മാ​റ്റം ര​ജി​സ്​​റ്റ​ർ ചെ​യ്ത​ശേ​ഷം അ​ണ്ട​ർ വാ​ല്വേ​ഷ​ൻ ന​ട​പ​ടി​ക​ളി​ലൂ​ടെ ര​ജി​സ്​േ​ട്ര​ഷ​ൻ വ​കു​പ്പ് ഭൂ​വു​ട​മ​ക​ളെ കൊ​ള്ള​യ​ടി​ക്കു​ന്ന​താ​യി പ​രാ​തി. ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഏ​ക​ദേ​ശം 350 കോ​ടി​യി​ലേ​റെ രൂ​പ​ക്ക്​ ര​ജി​സ്​േ​ട്ര​ഷ​ൻ വ​കു​പ്പ് ഇ​ത്ത​രം നോ​ട്ടി​സ്​ അ​യ​ച്ച​താ​യാ​ണ് ക​ണ​ക്ക്. ഇ​ട​നി​ല​ക്കാ​രി​ല്ലാ​തെ സ​ബ് ര​ജി​സ്​​ട്രാ​ർ ഒാ​ഫി​സി​ൽ നേ​രി​ട്ട് പ്ര​മാ​ണം ര​ജി​സ്​​റ്റ​ർ ചെ​യ്ത ആ​ധാ​ര​ങ്ങ​ൾ​ക്കാ​ണ് കൂ​ടു​ത​ലാ​യി നോ​ട്ടീ​സ്​ ല​ഭി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് സൂ​ച​ന. ര​ജി​സ്​​റ്റ​റി​ങ് ഉ​ദ്യോ​ഗ​സ്ഥ​ർ​ത​ന്നെ വി​ല​നി​ശ്ച​യി​ച്ചാ​ണ് ഇ​ത്ത​ര​ത്തി​ൽ ഭൂ​വു​ട​മ​ക​ളെ പി​ഴി​യു​ന്ന​ത്. 

ഭൂ​മി​ക്ക്​ സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച ന്യാ​യ​വി​ല പ്ര​കാ​രം ര​ജി​സ്​​റ്റ​ർ ചെ​യ്ത ആ​ധാ​ര​ങ്ങ​ൾ​ക്കാ​ണ് ഒ​രു മാ​ന​ദ​ണ്ഡ​വു​മി​ല്ലാ​തെ ര​ജി​സ്​​റ്റ​റി​ങ് വി​ല നി​ശ്ച​യി​ച്ച് നോ​ട്ടീ​സ്​ അ​യ​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ സ്​​റ്റാ​മ്പ് ഡ്യൂ​ട്ടി ഇ​ന​ത്തി​ലും ര​ജി​സ്​േ​ട്ര​ഷ​ൻ ഫീ​സി​ന​ത്തി​ലും വ​ൻ തു​ക​ക​ളാ​ണ് ര​ജി​സ്​​റ്റ​ർ ചെ​യ്ത ആ​ധാ​ര​ങ്ങ​ൾ​ക്കു​മേ​ൽ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. 2010 ഏ​പ്രി​ൽ ഒ​ന്നി​ന് നി​ല​വി​ൽ വ​ന്ന ന്യാ​യ​വി​ല 2014 ന​വം​ബ​റി​ൽ 50 ശ​ത​മാ​നം വ​ർ​ധി​പ്പി​ച്ചി​രു​ന്നു. 2016 ജൂ​ലൈ​യി​ൽ വി​ല​യാ​ധാ​ര​ങ്ങ​ൾ​ക്ക് സ്​​റ്റാ​മ്പ് ഡ്യൂ​ട്ടി ആ​റ് ശ​ത​മാ​ന​ത്തി​ൽ നി​ന്നും എ​ട്ടാ​ക്കി​യും വ​ർ​ധി​പ്പി​ച്ചി​രു​ന്നു. 

നി​ല​വി​ലെ ന്യാ​യ​വി​ല ര​ജി​സ്​​റ്റ​റി​ൽ സ​ർ​വേ ന​മ്പ​റു​ക​ൾ​ക്ക് ശ​രി​യാ​യ ക്ലാ​സി​ഫി​ക്കേ​ഷ​നി​ൽ വി​ല നി​ർ​ണ​യി​ക്കാ​ത്ത​ത്​ വ​രു​മാ​ന ന​ഷ്​​ട​ത്തി​ന് ഇ​ട​യാ​ക്കു​ന്ന​താ​യും അ​തി​നാ​ൽ വി​ല കു​റ​വെ​ന്ന് ബോ​ധ്യ​മു​ള്ള ആ​ധാ​ര​ങ്ങ​ൾ​ക്ക് അ​ണ്ട​ർ വാ​ല്വേ​ഷ​ൻ നോ​ട്ടീ​സ്​ അ​യ​ക്ക​ണ​മെ​ന്നും കാ​ട്ടി വ​കു​പ്പ് ആ​സ്ഥാ​ന​ത്തു​നി​ന്നും ന​ൽ​കി​യ സ​ർ​ക്കു​ല​റി​​െൻറ ചു​വ​ടു​പി​ടി​ച്ചാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ണ്ട​ർ വാ​ല്വേ​ഷ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്. സ​ബ് ര​ജി​സ്​​ട്രാ​ർ ഓ​ഫി​സു​ക​ൾ അ​ഴി​മ​തി​ര​ഹി​ത​മാ​ക്കു​ന്ന​തി​നു​വേ​ണ്ടി ചി​ല ആ​ധാ​ര​മെ​ഴു​ത്ത് സം​ഘ​ട​ന​ക​ൾ ഓ​ഫി​സു​ക​ളി​ലേ​ക്ക് ആ​ധാ​ര ര​ജി​സ്​േ​ട്ര​ഷ​ന് പോ​കു​ന്ന​തും കൈ​മ​ട​ക്കു ന​ൽ​കു​ന്ന​തും ഒ​ഴി​വാ​ക്കി​യ​േ​ത്ര. ഇ​തി​​നെ​ത്തു​ട​ർ​ന്ന്​ കൈ​ക്കൂ​ലി ന​ൽ​കാ​ത്ത ആ​ധാ​ര​ങ്ങ​ൾ​ക്ക് അ​ണ്ട​ർ വാ​ല്വേ​ഷ​ൻ നോ​ട്ടീ​സ്​ അ​യ​ക്കാ​ൻ ഒ​രു​വി​ഭാ​ഗം ര​ജി​സ്​​റ്റ​റി​ങ് ഉ​ദ്യോ​ഗ​സ്ഥ​ർ ര​ഹ​സ്യ തീ​രു​മാ​ന​മെ​ടു​ത്ത​താ​യും അ​റി​യു​ന്നു.

ന്യാ​യ​വി​ല പ​ട്ടി​ക​യെ​ക്കു​റി​ച്ച് വ്യാ​പ​ക പ​രാ​തി​ക​ളാ​ണു​ള്ള​ത്. ത​ങ്ങ​ൾ ത​യാ​റാ​ക്കി​യ പ​ട്ടി​ക​യു​ടെ ഗു​ണ​ഭോ​ക്താ​വ് ര​ജി​സ്​േ​ട്ര​ഷ​ൻ വ​കു​പ്പ് ആ​യ​തു​കൊ​ണ്ടാ​ണ് അ​പാ​ക​ത പ​രി​ഹ​രി​ക്കാ​ൻ റ​വ​ന്യൂ വ​കു​പ്പ് ത​യാ​റാ​കാ​ത്ത​തെ​ന്നാ​ണ് ആ​ക്ഷേ​പം. സ്വ​കാ​ര്യ ഭൂ​മി​ക​ൾ സ​ർ​ക്കാ​ർ വ​ക​യെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തും വ​സ്​​തു​ക്ക​ൾ​ക്ക് വി​ല ഉ​ൾ​പ്പെ​ടാ​തെ പ​ട്ടി​ക​യി​ൽ​നി​ന്ന് സ​ർ​വേ ന​മ്പ​റു​ക​ൾ അ​പ്ര​ത്യ​ക്ഷ​മാ​യ​തും ക്ലാ​സി​ഫി​ക്കേ​ഷ​ൻ അ​നു​സ​രി​ച്ച് വി​ല നി​ർ​ണ​യി​ക്കാ​ത്ത​തും പ​രി​ഹ​രി​ച്ചി​ട്ടി​ല്ല. 

ഭൂ​മി പ​ണ​യ​പ്പെ​ടു​ത്തി വാ​യ്പ എ​ടു​ക്കു​മ്പോ​ൾ ആ​ധാ​ര​വും ഭൂ​മി​സം​ബ​ന്ധ​മാ​യ രേ​ഖ​ക​ളും ന​ൽ​കു​ന്ന​തി​നൊ​പ്പം സ​ബ് ര​ജി​സ്​​ട്രാ​ർ ഒാ​ഫി​സി​ൽ​നി​ന്ന്​ അ​ണ്ട​ർ വാ​ല്വേ​ഷ​ൻ ന​ട​പ​ടി​ക​ളി​ലൊ​ന്നും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് കൂ​ടി ഇ​പ്പോ​ൾ ന​ൽ​ക​ണം. അ​ണ്ട​ർ വാ​ല്വേ​ഷ​ൻ ന​ട​പ​ടി​യി​ൽ​പ്പെ​ട്ട വ​സ്​​തു കൈ​മാ​റ്റം ര​ജി​സ്​േ​ട്ര​ഷ​ൻ ന​ട​ത്തു​ന്ന​ത് നി​ഷേ​ധി​ക്കു​ന്ന ര​ജി​സ്​​റ്റ​റി​ങ് ഉ​ദ്യോ​ഗ​സ്ഥ​രു​മു​ണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsregistration departmentmalayalam newsland ownersUnder Valuation
News Summary - Under Valuation - Kerala news
Next Story