നോട്ടുനിരോധനം: തൊഴിലില്ലായ്മ വർധിപ്പിച്ചു, അസംഘടിത മേഖല തകരാറിലാക്കി -മൻമോഹൻ സിങ്
text_fieldsതിരുവനന്തപുരം: നോട്ടുനിരോധനമുണ്ടാക്കിയ പ്രതിസന്ധി തൊഴിലില്ലായ്മ വർധിപ്പിക്കുകയും അസംഘടിത മേഖലയെ തകരാറിലാക്കിയെന്ന് ഡോ. മൻമോഹൻ സിങ്. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെൻറ് (ആർ.ജി.െഎ.ഡി.എസ്) സംഘടിപ്പിച്ച 'പ്രതീക്ഷ 2030' വികസന സമ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അേദ്ദഹം. ദരിദ്രര്‍ക്ക് നേരിട്ട് ആനുകൂല്യ കൈമാറ്റം ചെയ്യുന്നതിന് കോൺഗ്രസ് മുന്നോട്ടുവെച്ച ന്യായ് പദ്ധതി സഹായകമാകും. ദരിദ്രര്‍ക്ക് പിന്തുണ നല്കുന്ന പദ്ധതികള്‍ നടപ്പാക്കിയാല്‍ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആഗോളമാന്ദ്യവും പകർച്ചവ്യാധിയും പുറംലോകവുമായുള്ള കേരളത്തിെൻറ ബന്ധം ദുർബലമാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ രീതികളുടെ വർധിച്ച ഉപയോഗം വിവരസാങ്കേതിക മേഖലയെ മുന്നോട്ട് നയിച്ചേക്കാമെങ്കിലും ടൂറിസം മേഖലയെ വലിയതോതില്‍ ബാധിക്കും. കേരളത്തിലും മറ്റ് പല സംസ്ഥാനങ്ങളിലും പബ്ലിക് ഫണ്ടിങ് താറുമാറാണ്. ഇതുമൂലം സംസ്ഥാനങ്ങള്‍ക്ക് അമിത വായ്പയെടുക്കേണ്ടിവരുന്നു. ഇത് ഭാവിയില്‍ സംസ്ഥാന ബജറ്റുകള്‍ക്ക് അമിതഭാരം നല്‍കും. കേരളത്തിലെ ഓരോ പദ്ധതിക്കും ആനുകാലികമായ പുനരവലോകനവും പുനര്‍വിചിന്തനവും ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇൻസ്റ്റിറ്റ്യൂട്ട് ചെയര്മാന് രമേശ് ചെന്നിത്തല അധ്യക്ഷതവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.