തിരിച്ചറിയാത്ത കോവിഡ് കേസുകൾ: മുന്നിൽ ആലപ്പുഴ
text_fieldsതിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിലെ ആശങ്കപ്പെടുത്തുന്ന കോവിഡിെൻറ രണ്ടാം വരവുമായുള്ള താരതമ്യത്തിൽ കേരളത്തിന് നേരിയ ആശ്വാസമുണ്ടെങ്കിലും തിരിച്ചറിയാതെ പോകുന്ന കേസുകൾ കൂടുതലാണെന്ന് ആരോഗ്യവകുപ്പിെൻറ തന്നെ പഠനം.
ഇക്കാര്യത്തിൽ മുന്നിൽ ആലപ്പുഴ ജില്ലയാണ്. രോഗപശ്ചാത്തലമില്ലാത്ത 753 പേരിൽനിന്ന് പൊതുവായി സ്വീകരിച്ച സാമ്പിളുകളിൽ 15.4 ശതമാനം പേർക്കാണ് രോഗം വന്നുപോയതായി കണ്ടെത്തിയത്. ഏറ്റവും കുറവ് ഇടുക്കിയിലും.
419 പേരുടെ സാമ്പിളുകളിൽ 5.96 ശതമാനം പേരിേല കോവിഡ് വന്നുപോയതിെൻറ സാന്നിധ്യം കണ്ടെത്തിയുള്ളൂ. വന്നതും പോയതുമറിയാത്ത രോഗികളെ കണ്ടെത്തുന്നതിന് ആരോഗ്യവകുപ്പ് സംസ്ഥാനത്ത് ആദ്യമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ പരാമർശിക്കുന്നത്.
സാധാരണ െഎ.സി.എം.ആറാണ് ഇത്തരത്തിൽ സീറോ പ്രിവിലൻസ് സർവേ നടത്തുന്നത്. രേണ്ടാ മൂന്നോ ജില്ലകളെ മാത്രം തെരഞ്ഞെടുത്ത് വളരെ കുറഞ്ഞ സാമ്പിളുകളിലാണ് പരിശോധന.
ഇതിൽനിന്ന് വ്യത്യസ്തമായി മുഴുവൻ ജില്ലകളിൽനിന്നും കൂടുതൽ സാമ്പിളുകൾ ശേഖരിച്ചായിരുന്നു മാർച്ചിൽ ആേരാഗ്യവകുപ്പ് പഠനം നടത്തിയത്. കോവിഡ് വന്നുപോയതറിയാത്തവർ കൂടുതലും 41-50 പ്രായപരിധിയിലുള്ളവരാണ്. ഇൗ പ്രായക്കാരിൽനിന്ന് 3090 സാമ്പിളുകൾ ശേഖരിച്ചതിൽ 365 പേർക്ക് രോഗം വന്നതായി കണ്ടെത്തി.
പുരുഷന്മാരെക്കാൾ സ്ത്രീകളിലാണ് രോഗം വന്നുപോയത് ഏറെയും. ശേഖരിച്ച സാമ്പിളുകളിൽ 642 സ്ത്രീകളും 755 പുരുഷന്മാരുമാണ് പോസിറ്റിവായുണ്ടായിരുന്നത്. മുൻഗണന വിഭാഗങ്ങളിൽ പൊലീസുകാരാണ് മുന്നിൽ. 790 പേരുടെ സാമ്പിളുകളിൽ 121 പേരിലാണ് രോഗസാന്നിധ്യം കണ്ടെത്തിയത്. തദ്ദേശ സ്ഥാപന ജീവനക്കാർ രണ്ടാം സ്ഥാനത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.