കള്ളം പറഞ്ഞ് കലക്ടറേറ്റിൽ കയറിയ ആളെ പുറത്താക്കി
text_fieldsകാക്കനാട്: കള്ളം പറഞ്ഞ് കലക്ടറേറ്റിൽ കയറിയ ആളെ ഓടിച്ച് പിടിച്ച് പുറത്താക്കി. കോവിഡ് സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് വിലക്കുള്ള സിവിൽ സ്റ്റേഷനിലാണ് സംഭവം. ഡ്രഗ്സ് കൺട്രോളറുടെ ഓഫിസിലേക്ക് പോകാൻ കള്ളം പറഞ്ഞ് സിവിൽ സ്റ്റേഷനിൽ കയറിയയാളെയാണ് സുരക്ഷ ജീവനക്കാർ ഓടിച്ച് പിടിച്ച് പുറത്താക്കിയത്.
സിവിൽ സ്റ്റേഷെൻറ താഴത്തെ നിലയിലെ അക്ഷയ സെൻററിലേക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ വേണ്ടിയെന്ന് പറഞ്ഞായിരുന്നു ഇയാൾ അകത്തുകയറിയത്. എന്നാൽ, അക്ഷയയിലേക്ക് കയറാതെ മുകളിലേക്ക് കയറിപ്പോയ ഇയാളെ സെക്യൂരിറ്റി ഉദ്യോഗസ്ഥർ ഓടിച്ച് പിടിക്കുകയായിരുന്നു. പിന്നീട് ചോദ്യം ചെയ്തപ്പോഴാണ് ഡ്രഗ്സ് കൺട്രോൾ ഓഫിസിലേക്കാണ് പോകാൻ ശ്രമിച്ചതെന്നറിഞ്ഞത്.
കോവിഡ് സമൂഹ വ്യാപനഭീതി പരിഗണിച്ച് ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ മാത്രമേ സിവിൽ സ്റ്റേഷനിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനാനുമതി നൽകാറുള്ളൂ. മൈനിങ് ആൻഡ് ജിയോളജി, ഡ്രഗ്സ് കൺട്രോളറുടെ ഓഫിസ് തുടങ്ങി പൊതുജനങ്ങളുമായി നേരിട്ട് ബന്ധം ആവശ്യമില്ലാത്ത ഓഫിസുകളിലേക്ക് വരുന്നവരെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി മാത്രമേ കടത്തിവിടാറുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.