Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എം സെമിനാറിൽ...

സി.പി.എം സെമിനാറിൽ പങ്കെടുക്കുമെന്ന് കെ.എൻ.എം

text_fields
bookmark_border
tp abudllakoya madani
cancel

കോഴിക്കോട്: ജൂലൈ 15ന് നടക്കുന്ന സി.പി.എം ഏക സിവിൽകോഡ് സെമിനാറിൽ കേരള നദ്വത്തുൽ മുജാഹിദീൻ (കെ.എൻ.എം) പങ്കെടുക്കും. സംസ്ഥാന പ്രസിഡന്‍റ് ടി.പി. അബ്ദുല്ലക്കോയ മദനിയാകും സെമിനാറിൽ സംഘടനയെ പ്രതിനിധാനം ചെയ്യുക.

കെ.എൻ.എമ്മിനെ പരിപാടിക്ക് ക്ഷണിക്കുമ്പോൾ ഇത്തരം വിവാദങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും വിഷയത്തിന്‍റെ പ്രാധാന്യം കണക്കിലെടുത്താണ് സെമിനാറിൽ പങ്കെടുക്കുന്നതെന്നും അബ്ദുല്ലക്കോയ മദനി ‘മാധ്യമ’ത്തോട് പറഞ്ഞു. വിഷയത്തിൽ കൂട്ടായ പ്രതിഷേധമാണ് ഉയരേണ്ടതെന്ന കാര്യത്തിൽ രണ്ടുപക്ഷമില്ല. പങ്കെടുക്കുന്നതുസംബന്ധിച്ച് ഓരോ സംഘടനക്കും തീരുമാനമെടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്നാണ് മുസ്ലിം ലീഗ് വിളിച്ച യോഗത്തിലെയും തീരുമാനം.

സമൂഹത്തെ മൊത്തം ബാധിക്കുന്ന വിഷയത്തിൽ രാജ്യത്ത് കൂട്ടായ ചിന്ത ഉയർന്നുവരണമെന്ന കാഴ്ചപ്പാടാണുള്ളത്. ഇതിന് മറ്റു വ്യാഖ്യാനങ്ങൾ നൽകേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KNMUniform civil codeCPM
News Summary - Uniform civil code: KNM will participate in CPM seminar
Next Story