കരുതലും സ്നേഹവുമാണ് ഈ യൂനിഫോം നിറെയ
text_fieldsമലപ്പുറം: കാക്കിക്കുള്ളിലെ കരുതലിനും സ്നേഹത്തിനും മാതൃക തീർക്കുന്ന ഉദ്യോഗസ്ഥന ാണ് മലപ്പുറം പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ അജയകുമാർ. നാട്യ ങ്ങളില്ലാത്ത മനുഷ്യൻ എന്നാണ് അജയ്കുമാറിനെ കൂടെ ജോലി ചെയ്തവരെല്ലാം വിശേഷിപ്പ ിക്കുന്നത്.
സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫിസറായ ഇദ്ദേഹം പൊലീസുകാരുടേയും നാട്ടുകാരുടേയും പ്രിയപ്പെട്ട അജയേട്ടനാണ്. കേരളത്തിൽ കോവിഡ് സ്ഥിരീകരിക്കുന്നതിനുമുമ്പ് തന്നെ പ്രളയക്കെടുതിയിലും മറ്റും ഇദ്ദേഹം സേവന പ്രവർത്തനങ്ങളിൽ മുന്നിലായിരുന്നു. കോവിഡ് നിയന്ത്രണം വന്നതോടെ സ്റ്റേഷൻ പരിധിയിൽ ഭക്ഷണവസ്തുക്കൾ കിട്ടാതെ ബുദ്ധിമുട്ടുന്ന ആരെങ്കിലുമുണ്ടോ, മരുന്ന് വാങ്ങാനാവാത്തവരോ കിട്ടാത്തവരോ ഉണ്ടോ എന്നതാണ് ഇദ്ദേഹത്തിെൻറ പ്രധാന ചിന്ത.
ദിവസവും രാവിലെ ഒരു ഡയറിയുമായി ഇറങ്ങി സഹായം ആവശ്യമുള്ളവരെ കണ്ടെത്തുകയെന്നത് ജീവിതചര്യയുടെ ഭാഗമാക്കിയിരിക്കുകയാണ് ഈ പൊലീസുകാരൻ. പല സന്ദർഭങ്ങളിലും സ്വന്തം പോക്കറ്റിൽ നിന്ന് പണം ചെലവഴിച്ച് സാധനങ്ങൾ വാങ്ങി അർഹർക്ക് വീടുകളിൽ എത്തിക്കാനും ഇദ്ദേഹം മടി കാണിക്കാറില്ലെന്ന് കൂെട േജാലി ചെയ്യുന്നവർ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ ശനിയാഴ്ച അജയകുമാറിെൻറ മകെൻറ പിറന്നാളായിരുന്നു.
ആഘോഷമെല്ലാം മാറ്റിവെച്ച് ആ പണമുപയോഗിച്ച് അവശ്യ സാധനങ്ങൾക്ക് ബുദ്ധിമുട്ട് നേരിടുന്ന പാവങ്ങൾക്ക് സഹായം എത്തിച്ചു. ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ അജയകുമാർ 15 വർഷത്തോളമായി മലപ്പുറം ജില്ലയിലുണ്ട്. മലപ്പുറം സ്റ്റേഷനിലെത്തിയിട്ട് രണ്ട് വർഷമായി. ജോലിയുടെ ഭാഗമായും അല്ലാതെയുമുള്ള സേവനങ്ങൾ വലിയ സന്തോഷമാണ് നൽകുന്നതെന്നും സമൂഹത്തിനോടുള്ള കടപ്പാട് ഓരോ വ്യക്തിക്കുമുണ്ടെന്നും അജയകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.