ഏകീകൃത സോഫ്റ്റ്വെയർ തയാറാക്കൽ അന്തിമഘട്ടത്തിൽ
text_fieldsതിരുവനന്തപുരം: പ്രളയത്തിൽ നഷ്ടപ്പെട്ട തിരിച്ചറിയൽ രേഖകൾ ഒരിടത്തുതന്നെ ലഭ്യമാകുന്നതിനുള്ള ഏകീകൃത സോഫ്റ്റ്വെയർ തയാറാക്കൽ അന്തിമഘട്ടത്തിൽ. വിവിധ വകുപ്പുകൾ നൽകിയ തിരിച്ചറിയൽ രേഖകളും സർട്ടിഫിക്കറ്റുകളും ഒരു സോഫ്റ്റ്വെയർ പ്ലാറ്റ്ഫോമിലേക്കെത്തിക്കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
വകുപ്പുകൾ തങ്ങൾ വിതരണം ചെയ്യുന്ന രേഖകൾ മറ്റു വകുപ്പുകൾക്കോ സർക്കാർ ഏജൻസികൾക്കോ സാധാരണ കൈമാറില്ല. നിലവിലെ അടിയന്തര സാഹചര്യത്തിൽ വിവിധ ഒാഫിസുകളിൽ കയറിയിറങ്ങാതെ അപേക്ഷകൾ ഒരിടത്ത് സമർപ്പിക്കുന്നതിനും രേഖകൾ ലഭ്യമാക്കുന്നതിനുമുള്ള ഏകീകൃത സോഫ്റ്റ്വെയർ പ്രാവർത്തികമാകണമെങ്കിൽ വകുപ്പുകളുടെ വിവരശേഖരത്തിൽ (ഡാറ്റ ബേസ്)നിന്ന് ആവശ്യമായവ പൊതുപ്ലാറ്റ്ഫോമിലേക്ക് പങ്കുവെക്കണം (ഷെയർ). ഇതിനായി വിവിധ വകുപ്പുകളുമായുള്ള ചർച്ചകളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
നടപടികൾ പൂർത്തിയാക്കി സെപ്റ്റംബർ മൂന്നോടെ ദുരന്തബാധിത ജില്ലകളിൽ ക്യാമ്പുകൾ തുറക്കുമെന്ന് െഎ.ടി സെക്രട്ടറി എം. ശിവശങ്കർ ‘മാധ്യമ’ത്തോട് പറഞ്ഞു. വാർഡുതലത്തിൽ ക്യാമ്പുകൾ നടത്തൽ നിലവിലെ സാഹചര്യത്തിൽ പ്രായോഗികല്ല. പ്രദേശത്തെ എൻജിനീയറിങ് കോളജുകൾ, െഎ.ടി.െഎകൾ എന്നിവിടങ്ങളിലെ സാേങ്കതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി ക്യാമ്പുകൾ നടത്താനാണ് ഇപ്പോൾ ആലോചിക്കുന്നത്. സമയവിവരപ്പട്ടിക ഉടൻ തയാറാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആധാർ, റേഷൻകാർഡ്, ആർ.സി ബുക്ക്, ലൈസൻസ്, എസ്.എസ്.എൽ.സി, രജിസ്ട്രേഷൻ രേഖകൾ, ജനന സർട്ടിഫിക്കറ്റ്, വിവാഹ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾക്കാണ് പ്രധാന പരിഗണന നൽകുന്നത്. ഇതിൽ ആധാറിനും റേഷൻകാർഡിനും മുൻഗണന ലഭിക്കും.
റവന്യൂ വകുപ്പിൽ നിന്നുള്ള 27 ഇന രേഖകൾ ഇ-ഡിസ്ട്രിക്റ്റ് സംവിധാനത്തിലൂടെ ലഭ്യമാക്കും. 2009 മുതൽ ഇ-ഡിസ്ട്രിക്റ്റ് വഴി നൽകിയ രേഖകൾ വീണ്ടും വേഗത്തിൽ ലഭ്യമാക്കാം. 2001ന് ശേഷമുള്ള എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകൾക്കും ഡിജിറ്റൽ ശേഖരമുണ്ട്. നമ്പറും പേരും വിരലടയാളവും നൽകി ആധാർ കാർഡ് ലഭ്യമാകുന്നതിനും തടസ്സമുണ്ടാകില്ല.
അതേസമയം, കടലാസ് ഫയലുകളിൽ സൂക്ഷിച്ചിട്ടുള്ള പഴയ രേഖകൾ കണ്ടെത്തി നൽകുന്നതിന് കാലതാമസമുണ്ടാകാം. നഷ്ടപ്പെട്ട രേഖകൾക്കായുള്ള അപേക്ഷ ഒാൺലൈനായി നൽകുേമ്പാൾ ഒാൺലൈനിൽ ലഭ്യമായവ അപ്പോൾതന്നെ നൽകുമെങ്കിലും അല്ലാത്തവ സാധാരണ അപേക്ഷയായി വകുപ്പുകളിലേക്ക് കൈമാറും. ഇവയുടെ തുടർനടപടികൾ എന്താകുമെന്നത് ഇപ്പോഴും വ്യക്തമല്ല.
വെല്ലുവിളി മലയാളത്തിലും ഇംഗ്ലീഷിലുമുള്ള വിവരശേഖരം
തിരുവനന്തപുരം: വിവിധ വകുപ്പുകൾ മലയാളത്തിലും ഇംഗ്ലീഷിലുമായി വിവര േശഖരം സജ്ജമാക്കിയതാണ് ഏകീകൃത സോഫ്റ്റ്വെയർ സംവിധാനം നേരിടുന്ന വലിയൊരു വെല്ലുവിളി.
മോേട്ടാർ വാഹനവകുപ്പിെൻറ രേഖകൾ ഇംഗ്ലീഷിലാണ്. പെൻഷനുമായി ബന്ധപ്പെട്ട ഡാറ്റ ബേസ് ഇംഗ്ലീഷിലും മലയാളത്തിലുമാണ്. അതേസമയം, റേഷൻകാർഡ് വിവരങ്ങൾ പൂർണമായും മലയാളത്തിലും. മലയാളത്തിൽ ശേഖരിച്ച വിവരങ്ങൾ ഇംഗ്ലീഷിൽ സർച് ചെയ്ത് കണ്ടെത്തലാണ് പ്രധാന തടസ്സം. ലിപി പരിവർത്തനമോ മംഗ്ലീഷിലേക്ക് മാറ്റിയോ രേഖകൾ തിരിഞ്ഞ് കണ്ടെത്തലേ മാർഗമുള്ളൂ. ഇതിനാകെട്ട കൂടുതൽ സമയമെടുക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.