കേരളത്തിൽ എയിംസ് പരിഗണനയിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി
text_fieldsന്യൂഡൽഹി: കേരളത്തിൽ എയിംസ് പരിഗണനയിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ. സംസ്ഥാനങ്ങൾക്ക് ഘട്ടം ഘട്ടമായി എയിംസ് നൽകിവരുന്നുണ്ടെന്നും കേന്ദ്ര മന്ത്രി രാജ്യസഭയിൽ വ്യക്തമാക്കി.
അതേസമയം, എയിംസ് വിഷയത്തിൽ പാർലമെന്‍റ് കവാടത്തിന് മുമ്പിൽ ഇന്ന് പ്രതിഷേധം അരങ്ങേറി. കേരളത്തിൽ നിന്നുള്ള ലോക്സഭ, രാജ്യസഭ എം.പിമാരാണ് പാർലമെന്‍റ് കവാടത്തിൽ മുമ്പിൽ പ്രതിഷേധം സംഘടിപ്പിച്ചത്.
കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നത് സംബന്ധിച്ച് കേന്ദ്ര ബജറ്റിൽ പ്രഖ്യാപനമുണ്ടാകുമെന്നാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കമുള്ളവർ പറഞ്ഞിരുന്നത്. എന്നാൽ, കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ പാർലമെന്‍റിൽ അവതരിപ്പിച്ച ബജറ്റിൽ എയിംസിനെ കുറിച്ച് പരാമർശം ഉണ്ടായിരുന്നില്ല.
കേരളത്തിൽ എയിംസ് അനുവദിക്കണമെന്നത് വർഷങ്ങളായുള്ള കേന്ദ്ര സർക്കാറിന്റെ വാഗ്ദാനമാണ്. തിരുവനന്തപുരം കാട്ടാക്കട, എറണാകുളത്ത നാലിടങ്ങളുമാണ് കേരളം മുന്നോട്ടുവച്ചത്. എന്നാൽ, കേരളത്തിന്റെ ശിപാർശകളൊന്നും കേന്ദ്രം അംഗീകരിച്ചിട്ടില്ലെന്നായിരുന്നു കഴിഞ്ഞ ഡിസംബറിൽ കേന്ദ്രസഹമന്ത്രി പർവിൻ പവാർ പാർലമെന്‍റ് അറിയിച്ചത്.
കിനാലൂരിൽ 150 ഏക്കർ സ്ഥലമാണ് എയിംസിനായി സംസ്ഥാന സർക്കാർ ഏറ്റെടുത്തത്. സമീപത്തായി 40.6 ഹെക്ടർ ഭൂമികൂടി ഏറ്റെടുക്കാനുള്ള നടപടിയും പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.