കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വയനാട് സന്ദർശനം മൂന്നിന്
text_fieldsകൽപ്പറ്റ: കേന്ദ്ര വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി മെയ് മൂന്നിന് വയനാട് ജില്ല സന്ദർശിക്കും. രാവിലെ 10ന് വയനാട് കലക്ടറേറ്റിൽ നൽകുന്ന സ്വീകരണത്തിനുശേഷം കലക്ടറേറ്റിലെ മിനി കോൺഫറൻസ് ഹാളിൽ നടക്കുന്ന ആസ്പിരേഷനൽ ജില്ലാ അവലോകന യോഗത്തിൽ പങ്കെടുക്കും.
12 മണിക്ക് കൽപ്പറ്റ നഗരസഭയിലെ മരവയൽ ട്രൈബൽ സെറ്റിൽമെന്റ് കോളനി സന്ദർശിച്ചശേഷം ഒന്നാം വാർഡിലുള്ള പൊന്നട അംഗൻവാടി സന്ദർശിക്കും. ഉച്ചക്ക് ഒരു മണിയോടെ കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് നിർമിച്ച വരദൂർ സ്മാർട്ട് അംഗൻവാടി സന്ദർശിക്കും.
വൈകീട്ട് 3.40ന് കൽപറ്റ പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടക്കുന്ന പത്ര സമ്മേളനത്തിൽ പങ്കെടുക്കും. 4.40ന് സന്ദർശനം പൂർത്തീകരിച്ച് കോഴിക്കോട് വിമാനത്താവളത്തിലേക്ക് തിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.