കേന്ദ്രസേനയെ കൊണ്ടുവരാം, കേരളത്തിലെ ആഭ്യന്തര വകുപ്പ് പരാജയമാണെന്ന് സമ്മതിക്കണം- വി. മുരളീധരൻ
text_fieldsവിഴിഞ്ഞം സമര സ്ഥലത്ത് കേന്ദ്ര സേനയെ വിന്യസിക്കണമെന്ന വാദത്തിൽ സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തി കേന്ദ്രമന്ത്രി വി.മുരളീധരൻ. സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ കോടതിയിൽ കേന്ദ്രസേനയെ ഇറക്കണമെന്ന് പറയുന്നു. എന്നാൽ മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുടെ മുന്നിൽ സംസ്ഥാന സർക്കാർ നേരിടുമെന്ന് ആവർത്തിക്കുന്നു. ഈ രണ്ടു നിലപാടുകളും തിരുത്തി ഒറ്റ നിലപാട് പ്രഖ്യാപിച്ച ശേഷമേ കേന്ദ്രസേനയെ അയയ്‌ക്കണോ എന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ തീരുമാനമെടുക്കൂ.
കേന്ദ്രസേന വരണമെങ്കിൽ സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് പരാജയമെന്ന് സമ്മതിക്കാൻ സംസ്ഥാന സർക്കാർ തയാറാവണം. വിഴിഞ്ഞത്ത് കേന്ദ്ര സേനയെ വിന്യസിക്കുന്നതിന് ഹൈക്കോടതിയിൽ സർക്കാർ സമ്മതം അറിയിച്ചതോടെ സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് പരാജയമെന്ന് സർക്കാർ സ്വയം സമ്മതിച്ചു. സർക്കാർ സ്വയം ഒഴിഞ്ഞു പോകുകയാണ് വേണ്ടത്.
വിഴിഞ്ഞത്ത് കലാപം നടന്നപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ എവിടെപ്പോയൊളിച്ചു. ബാഹ്യശക്തികൾ വിഴിഞ്ഞത്ത് ഇടപെട്ടില്ലെന്ന് മന്ത്രി ആന്റണി രാജു പറയുമ്പോൾ മുഖ്യമന്ത്രിയും ചില മന്ത്രിമാരും ബാഹ്യ ശക്തികളുടെ ഇടപെടൽ ഉണ്ടെന്ന് പറയുന്നു. ഇക്കാര്യത്തിൽ എന്താണ് യഥാർഥ നിലപാട് ഏതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.