അനിൽ ആൻറണി കുഴിയാനയാണെങ്കിൽ പിതാവും അതായിരിക്കുമല്ലോയെന്ന് വി. മുരളീധരൻ
text_fieldsകോഴിക്കോട്: കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന അനിൽ ആന്റണി കുഴിയാനയാണെന്ന കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ വിമർശനത്തിനെതിരെ കേന്ദ്രമന്ത്രി വി.മുരളീധരൻ. അനിൽ ആന്റണി കുഴിയാനയാണെങ്കിൽ അദ്ദേഹത്തിന്റെ പിതാവും അതായിരിക്കുമല്ലോയെന്ന് മുരളീധരൻ ചോദിച്ചു. കെ.സുധാകരന്റെ സൈബർ സംഘമാണ് എ.കെ.ആന്റണിയെ ആക്രമിക്കുന്നത്.
എ.കെ.ആന്റണി ആദർശ ധീരനായ നേതാവാണ്. അഴിമതി തൊട്ട് തീണ്ടാത്ത നേതാവാണ് ആന്റണി. അദ്ദേഹത്തിനെയാണിപ്പോൾ കോൺഗ്രസ് നേതൃത്വം ആക്രമിക്കുന്നത്.
എ.കെ. ആൻറണിയെ നേരത്തെയും ഞങ്ങൾ ബഹുമാനിക്കുന്നു. അതിലിപ്പോഴും മാറ്റമില്ല. അനിൽ ആന്റണി പറഞ്ഞത് കോൺഗ്രസിൽ ചുരുക്കം ചില നേതാക്കൾക്കും കുടുംബത്തിനുവേണ്ടിയാണ് പ്രവർത്തിക്കുന്നത്. എന്നാൽ, ബി.ജെ.പിയുടെ ഭാഗമാകുമ്പോൾ രാജ്യത്തിനുവേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നാണ്. പല നേതാക്കളും വന്നുകൊണ്ടെയിരിക്കുകയാണ്. ഇനിയും നേതാക്കൾ ബി.ജെ.പിയിലേയ്ക്ക് വരുമെന്നും വി. മുരളീധരൻ അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.