കേന്ദ്രമന്ത്രിമാർ ദേശീയപാതയിലെ കുഴിയെണ്ണണം; വിമർശനവുമായി മുഹമ്മദ് റിയാസ്
text_fieldsതിരുവനന്തപുരം: കേന്ദ്രമന്ത്രിമാർക്കെതിരെ വിമർശനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ദേശീയപാതകളിലെ കുഴികൾ ചൂണ്ടിക്കാട്ടിയാണ് മുഹമ്മദ് റിയാസിന്റെ വിമർശനം. കേന്ദ്രമന്ത്രിമാർ പണിപൂർത്തിയാവുന്ന ദേശീയപാതക്കരികെ നിന്ന് ഫോട്ടോ എടുത്താൽ മാത്രം പോര കുഴിയെണ്ണണമെന്നായിരുന്നു റിയാസിന്റെ വിമർശനം. നിയമസഭയിലാണ് കേന്ദ്രസർക്കാറിനെതിരെ വിമർശനം ഉന്നയിച്ചത്.
ദേശീയപാതയിലെ കുഴികളെ കുറിച്ച് പലതവണ പരാതി പറഞ്ഞിട്ടും പരിഹാരമുണ്ടായില്ലെന്ന് റിയാസ് പറഞ്ഞു. കേരളത്തിൽ ജനിച്ചുവളർന്ന ഒരു കേന്ദ്രമന്ത്രി ദിവസവും വാർത്താസമ്മേളനം നടത്താറുണ്ട്. അദ്ദേഹത്തിന്റെ വാർത്താസമ്മേളനത്തേക്കാൾ കുഴി ദേശീയപാതയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കേന്ദ്രമന്ത്രിമാരെ പ്രകോപിപ്പിക്കാതെ കാര്യം പറയണമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ദേശീയപാത വികസനം നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ കഴക്കൂട്ടത്തെ ഫ്ലൈ ഓവർ സന്ദർശിച്ചതിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. വിദേശകാര്യമന്ത്രിയുടെ പണിയെടുക്കേണ്ടയാൾ കഴക്കൂട്ടത്ത് ഫ്ലൈ ഓവർ സന്ദർശിക്കുകയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.