കായിക സര്‍വകലാശാല: കേരളത്തിന്റെ ആവശ്യം അനുഭാവപൂർവം പരിഗണിക്കും –കേന്ദ്രമന്ത്രി
text_fieldsതിരുവനന്തപുരം: കായിക സര്‍വകലാശാല അനുവദിക്കണമെന്ന കേരളത്തിെൻറ വർഷങ്ങളായുള്ള ആവശ്യം അനുഭാവപൂർവം പരിഗണിക്കുമെന്നും നടപടി സ്വീകരിക്കുമെന്നും കേന്ദ്ര കായികമന്ത്രി വിജയ് ഗോയൽ. ഇക്കാര്യം ശ്രദ്ധയില്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയനും കായികമന്ത്രി എ.സി. മൊയ്തീനും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ ദേശീയ, അന്തര്‍ദേശീയ കായികതാരങ്ങള്‍ക്കുള്ള കാഷ് അവാര്‍ഡ് വിതരണച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ മനുഷ്യവിഭവശേഷി ധാരാളമുണ്ട്. കാര്യക്ഷമമായ പരിശീലനവും പ്രചോദനവും യുവാക്കള്‍ക്ക് നല്കിയാല് കായികമേഖലയില്‍ ഒരുപാട് നേട്ടങ്ങളുണ്ടാക്കാനാവും. കേരള സര്‍ക്കാറും സ്പോര്‍ട്സ് കൗണ്‍സിലും ഇക്കാര്യത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. ഒരു സായ് കേന്ദ്രം കൂടി കേരളത്തിന് അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കായികതാരങ്ങളുടെ ഭാവി വളര്‍ച്ചക്കും പുതുതലമുറയുടെ കായികമേഖലയുടെ മികവുയര്‍ത്താനും ഉതകുന്ന പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്കരിച്ചിരിക്കുന്നതെന്ന് അധ്യക്ഷത വഹിച്ച മന്ത്രി എ.സി. മൊയ്തീന് പറഞ്ഞു. ഒളിമ്പിക്സ് ലക്ഷ്യമിട്ട് കേരളം കായികവികസനത്തിന് 440 കോടിയുടെ പദ്ധതി ആവിഷ്കരിച്ചു. കായിക സര്‍വകലാശാല സ്ഥാപിക്കാന്‍ കേന്ദ്രം മുന്കൈെയടുത്താല് വേണ്ട സ്ഥലം കണ്ടെത്തി നല്കാന് സംസ്ഥാനം തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രഞ്ജിത് മഹേശ്വരി അടക്കമുള്ള താരങ്ങള്‍ക്ക് മന്ത്രി കാഷ് അവാര്‍ഡ് വിതരണം ചെയ്തു. ആകെ 2,86,36,768 രൂപയാണ് അവാര്‍ഡായി 1950 പേര്‍ക്ക് നല്‍കുന്നത്. വി.എസ്. ശിവകുമാര്‍ എം.എല്‍.എ, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡൻറ് ടി.പി. ദാസന്, ബി.ജെ.പി വക്താവ് അഡ്വ ജി.ആർ. പദ്മകുമാര്‍, സഞ്ജയന്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ലിതിയ എം. സണ്ണി, പി.യു. ചിത്ര, മയൂഖ ജോണി, ടിൻറു ലൂക്ക, ബെറ്റി, നിതിയാ കുര്യാക്കോസ്, ബിജിമോള്‍ വര്‍ഗീസ്, ജിസ്ന മോള് എന്നിവര്‍ക്കാണ് കാഷ് അവാര്‍ഡ് വിതരണം ചെയ്തത്. എല്ലാ സായ് സെൻററും മറ്റ് പരിശീലനകേന്ദ്രങ്ങളും സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.