യു.എൻ.എയ്ക്ക് ദേശീയ അഡ്ഹോക് കമ്മിറ്റിയായി
text_fieldsകൊച്ചി: പതിമൂന്ന് സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തി യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) അഖിലേന്ത്യാ അഡ്ഹോക് കമ്മിറ്റിക്ക് രൂപം നൽകി. ഡൽഹി, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഹിമാചൽപ്രദേശ്, ബിഹാർ, മണിപ്പൂർ, പശ്ചിമബംഗാൾ, കേരളം എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരടങ്ങിയ 102 അംഗ അഡ്ഹോക് കമ്മിറ്റിയും 26 അംഗ സെക്രട്ടേറിയറ്റുമാണ് കൊച്ചിയിൽ നടന്ന അഖിലേന്ത്യാ പ്രവർത്തക സംഗമത്തിൽ രൂപവത്കരിച്ചത്.
അഖിലേന്ത്യാ സമ്പൂർണ സമ്മേളനം ഫെബ്രുവരി 25ന് ഡൽഹിയിൽ നടത്താനും തീരുമാനിച്ചു. പ്രവർത്തക സംഗമം യു.എൻ.എ അധ്യക്ഷൻ ജാസ്മിൻഷ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി ജാസ്മിൻഷ (പ്രസി), റിൻസ് ജോസഫ് (വർക്കിങ് പ്രസി), എം.വി. സുധീപ് (ജനറൽ സെക്ര), ടി.സി. ജിബിൻ (വർക്കിങ് സെക്ര), അനീഷ് മാത്യു (ട്രഷ), ജോൾഡിൻ ഫ്രാൻസിസ് (കോഓഡിനേറ്റർ), മാത്യു കെ. ജോൺ, ഹാരിസ് മണലുംപാറ, ടിൻറു സോമൻ (വൈസ് പ്രസി), ജിഷ ജോർജ്, ആരതി ജാദവ്, ദീപ്ശിഖ സിങ് (ജോ. സെക്ര) എന്നിവരെ തെരഞ്ഞെടുത്തു. അനീഷ് മാത്യു വേരനേനി സ്വാഗതവും സുജനപാൽ അച്യുതൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.