യു.എൻ.എ അഴിമതി; പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: നഴ്‌സിംഗ് സംഘടനയായ യുനൈറ്റഡ് നഴ്സിങ് അസോസിയേഷെൻറ സാമ്പത്തിക ക്രമക്കേട് കേസിൽ ഹൈകോടതിയു ടെ ഇടപെടൽ. കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടു. അന്വേഷണം നിശ്ചിത സമയ ത്തിനുള്ളിൽ പൂർത്തിയാക്കാനും കോടതി നിർദേശിച്ചു.
സംഘടനയുടെ പ്രവർത്തനത്തിനായി നഴ്സുമാരിൽ നിന്നും പിരിച ്ച പണം ദേശീയ വൈസ് പ്രസിഡന്റ് ജാസ്മിന്‍ ഷാ വകമാറ്റിയെന്നതാണ് കേസ്. കേസിൽ ക്രൈംബ്രാഞ്ച് നേരത്തെ ഇവർക്കെതിരെ കേസെടുത്തിരുന്നു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭാരവാഹികളായ ജാസ്മിന്‍ ഷാ, ഷോബി ജോസഫ്, പിഡി ജിത്തു എന്നിവര്‍ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്. പരാതികളില്‍ മാസങ്ങളായി അന്വേഷണം നടക്കുകയാണെന്നും ഒരു പുരോഗതിയുമില്ലെന്നും ഈ സാഹചര്യത്തില്‍ തന്നെ കേസില്‍ നിന്നും ഒഴിവാക്കണമെന്നുമായിരുന്നു ജാസ്മിന്‍ ഷായും സംഘവും കോടതിയില്‍ വാദിച്ചത്.
കേസ് ഇനിയും അനന്തമായി നീളുന്നതില്‍ കാര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ചു. തുടര്‍ന്ന് അന്വേഷണത്തിന് പ്രത്യേക സംഘത്തെ തന്നെ നിയോഗിക്കാന്‍ ഹൈകോടതി ക്രൈം എ.ഡി.ജി.പിക്ക് നിർദേശം നൽകി.
കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ജാസ്മിന്‍ ഷായെ എന്തു കൊണ്ട് ഇതുവരെ ചോദ്യം ചെയ്തില്ലെന്ന് വാദത്തിനിടെ ഹൈകോടതി ക്രൈംബ്രാഞ്ചിനോട് ചോദിച്ചു. എന്നാല്‍ ജാസ്മിന്‍ ഷാ ഒളിവിലാണെന്നായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ മറുപടി. മൊഴിയെടുക്കാനായി ഹാജരാവണമെന്ന് ജാസ്മിന്‍ ഷായോട് രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വന്നില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.
2017 ഏപ്രില്‍ മുതല്‍ 2019 ജനുവരി വരെ യു.എൻ.എയുടെ അക്കൗണ്ടിലേക്ക് മൂന്നര കോടിരൂപയെത്തിയെന്നും ഈ തുക ജാസ്മിന്‍ ഷാ വകമാറ്റിയെന്നുമായിരുന്നു പരാതി. യു.എന്‍.എയുടെ ബാങ്ക് അക്കൗണ്ടുകള്‍ സഹിതം സംഘടനയുടെ മുന്‍ വൈസ് പ്രസിഡൻറ് സിബി മുകേഷാണ് ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നത്.
കോടികളുടെ ക്രമക്കേടായതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ഓഡിറ്റ് നടത്തണമെന്നായിരുന്നു ഇതേ കുറിച്ച് അന്വേഷിച്ച ശേഷം ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ശിപാര്‍ശ ചെയ്തത്. കാഷ് ബുക്ക്, മിനിറ്റ്സ്, വൗച്ചര്‍ എന്നിവ ഫൊറന്‍സിക് പരിശോധനക്കണമെന്നും ക്രൈംബ്രാഞ്ച് ശിപാര്‍ശ ചെയ്തിരുന്നു.
ഡി.ജി.പിക്ക് നല്‍കിയ പരാതി ആദ്യമന്വേഷിച്ചത് തൃശൂര്‍ ക്രൈം ബ്രാഞ്ച് യൂണിറ്റാണ്. ക്രമക്കേടുകളില്ലെന്നായിരുന്നു ആദ്യറിപ്പോര്‍ട്ട്. എന്നാല്‍ പരാതിക്കാരുടെ മൊഴി പോലും രേഖപ്പെടുത്താതെയുള്ള റിപ്പോര്‍ട്ട് തള്ളമെന്നാവശ്യപ്പെട്ട പരാതിക്കാര്‍ വീണ്ടും ക്രൈംബ്രാഞ്ച് മേധാവിയെ സമീപിച്ചതോടെ തിരുവനന്തപുരം യൂണിറ്റിന് അന്വേഷണം കൈമാറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.