സർവകലാശാലകൾക്ക് 195 കോടി; ഒാപൺ സർവകലാശാലക്കും വിഹിതം
text_fieldsതിരുവനന്തപുരം: ഒമ്പത് സർവകലാശാലകൾക്ക് ബജറ്റിൽ 195 കോടി. അടുത്തവർഷം ആരംഭിക്കാൻ ലക്ഷ്യമിട്ട ഒാപൺ സർവകലാശാലയുടെ പ്രാരംഭപ്രവർത്തനങ്ങൾക്ക് ഒരു കോടി രൂപയും വകയിരുത്തി. സമീപ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ക്ലസ്റ്റർ അടിസ്ഥാനത്തിൽ ഏകോപിപ്പിക്കുന്ന ലീഡ് കോളജുകൾക്ക് രൂപം നൽകും.
കേരള സർവകലാശാല- 29, കാലിക്കറ്റ് - 25, എം.ജി - 27, കാലടി -17, കണ്ണൂർ - 25, നുവാൽസ് - ഏഴ്, മലയാളം - ഒമ്പത്, കുസാറ്റ് - 25, സാേങ്കതിക സർവകലാശാല - 31 കോടി വീതമാണ് വിഹിതം. മറ്റ് സ്ഥാപനങ്ങൾക്കുള്ള വിഹിതവും പുതിയ പദ്ധതികളും:
•കേരള സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയത്തിന് 19 കോടി
•െഎ.എച്ച്.ആർ.ഡിക്ക് 20 കോടി
•തിരുവനന്തപുരം സി.ഇ.ടിയിൽ ഗവേഷണ പ്രോത്സാഹനത്തിന് 5.5 കോടി.
•എൻജിനീയറിങ് കോളജുകൾക്ക് 43 കോടി
•എൻജി. കോളജുകളുടെ ഗുണനിലവാരം ഉയർത്തുന്നതിന് 14 കോടി
•എൻജി. കോളജുകളിൽ വിശേഷവിഷയങ്ങളിൽ ലഘുഗവേഷണ കേന്ദ്രങ്ങൾ.
•േപാളിടെക്നിക് വികസനത്തിന് 44 കോടി
•പോളിടെക്നിക്കുകളിൽ ഉൽപാദന പരിശീലന കേന്ദ്രങ്ങൾക്ക് 15 കോടി.
•ഉന്നതവിദ്യാഭ്യാസ കൗൺസിലിന് 17 കോടി
•കെ.സി.എച്ച്.ആറിന് 10 കോടി
•സെൻറർ ഫോർ കോസ്റ്റൽ ഹെറിഡറ്ററി സ്റ്റഡീസിന് രണ്ട് കോടി
•കെ.ആർ. നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂഷൻ ഒാഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്ടിന് രണ്ട് കോടി
•സെൻറർ ഫോർ കണ്ടിന്യൂയിങ് എജുക്കേഷന് അഞ്ച് കോടി
•ഉന്നതവിദ്യാഭ്യാസപദ്ധതികളായ എറുഡീറ്റ്, വാക് വിത്ത് സ്കോളർ, െഫ്ലയർ, എഫ്.ആർ.എസ്, എൻ.െഎ.ടി എന്നിവക്ക് 18 കോടി
•സർക്കാർ കോളജുകൾക്ക് നാക് അക്രഡിറ്റേഷൻ ഉറപ്പുവരുത്താൻ 25 കോടി
•സാഹിത്യം, കല, സ്പോർട്സ് മേഖലകളിൽ കൂടി വിദ്യാർഥികൾക്ക് സ്കോളർഷിപ്പിന് ഒമ്പത് കോടി
•കോളജുകളിൽ ഒരു ക്ലാസ് റൂം വിഡിയോ കോൺഫറൻസിങ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുന്ന ഒാൺലൈൻ റിസോഴ്സ് ഇനിഷ്യേറ്റിവിന് അഞ്ച് കോടി
•ലബോറട്ടറികൾ, ലൈബ്രറികൾ മെച്ചപ്പെടുത്താൻ ഏഴ് കോടി
•സർക്കാർ സ്വയംഭരണ കോളജുകൾക്ക് അഞ്ച് കോടി
* അഡീഷനൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാമിന് (അസാപ്) 282 കോടി
•കോളജ് കെട്ടിടങ്ങൾ നവീകരിക്കാൻ 300.74 കോടി.
•സ്പോർട്സ്, ഫർണിച്ചർ തുടങ്ങി അനുബന്ധസൗകര്യങ്ങൾക്കായി 50 കോടി
•സംസ്ഥാന ശാസ്ത്രസാേങ്കതിക പരിസ്ഥിതി കൗൺസിലിന് 152 കോടി.
•തോന്നയ്ക്കലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് അഡ്വാൻസ്ഡ് വൈറോളജിയിലെ രണ്ടാമത്തെ കെട്ടിടത്തിെൻറ നിർമാണത്തിനടക്കം 50 കോടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.