പുതിയ കോഴ്സിന് സർവകലാശാല അഫിലിയേഷൻ വേണ്ട –ഹൈകോടതി
text_fieldsകൊച്ചി: സ്വയംഭരണ കോളജുകളിൽ പുതിയ കോഴ്സുകൾ തുടങ്ങാൻ സർവകലാശാല അഫിലിയേഷൻ പ്രത്യേകം ആവശ്യമില്ലെന്ന് ഹൈകോടതി. കോളജുകൾക്ക് സ്വയംഭരണ പദവി നൽകുന്നത് യു.ജി.സിയാെണന്നും പുതിയ കോഴ്സുകൾ തുടങ്ങുന്ന കാര്യം സർവകലാശാലയെ അറിയിക്കണമെന്ന വ്യവസ്ഥ മാത്രമാണ് ഇക്കാര്യത്തിലുള്ളതെന്നും ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
പുതിയ കോഴ്സുകൾക്ക് സർവകലാശാല അഫിലിയേഷൻ ആവശ്യമില്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ കാലിക്കറ്റ് സർവകലാശാല നൽകിയ അപ്പീൽ തള്ളിയാണ് ഡിവിഷൻ ബെഞ്ചിെൻറ വിധി.സർവകലാശാല നിലപാട് ചോദ്യം ചെയ്ത് ഇരിങ്ങാലക്കുട ക്രൈസ്റ്റ്, മലപ്പുറം മമ്പാട് എം.ഇ.എസ് കോളജുകളടക്കം നൽകിയ ഹരജികളിലാണ് നേരേത്ത സിംഗിൾ ബെഞ്ച് ഉത്തരവുണ്ടായത്.
പുതിയ കോഴ്സുകൾക്ക് പ്രത്യേകം അഫിലിയേഷൻ ഫീസ് അടക്കുകയോ സ്വയംഭരണ കോളജുകളെ സംബന്ധിച്ച സർവകലാശാല നിയമത്തിെല വ്യവസ്ഥകളല്ലാതെ മറ്റു നടപടിക്രമങ്ങൾ പാലിക്കുകയോ ചെയ്യേണ്ടതില്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവിൽ ഡിവിഷൻ ബെഞ്ച് ഇടപെട്ടില്ല. സ്വയംഭരണ പദവി നൽകുന്നതിൽ സർവകലാശാലക്ക് യു.ജി.സിയുടെമേൽ അധികാരമില്ല. സ്വയംഭരണ പദവിയുടെ കാലാവധി നീട്ടണമെന്ന് കോളജുകൾക്ക് ആവശ്യപ്പെടാമെന്നും ഇതിനുള്ള അപേക്ഷ യു.ജി.സിയുടെ പരിഗണനക്ക് വിടാനുള്ള ബാധ്യത സർവകലാശാലക്കുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.