വാഴ്സിറ്റികളിൽ രജിസ്ട്രാർ, പരീക്ഷ കൺട്രോളർ, ഫിനാൻസ് ഒാഫിസർ നിയമനം നാല് വർഷത്തേക്ക് മാത്രം
text_fieldsതിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിെൻറ പരിധിയിൽവരുന്ന ഒമ്പത് സർവകലാശ ാലകളിലെ രജിസ്ട്രാർ, പരീക്ഷ കൺട്രോളർ, ഫിനാൻസ് ഒാഫിസർ തസ്തികകളിൽ നിയമന കാല ാവധി നാല് വർഷമാക്കി ചുരുക്കി സർക്കാർ ഒാർഡിനൻസ് പുറപ്പെടുവിച്ചു. ഇൗ തസ്തികയു ടെ പരമാവധി പ്രായപരിധി 56 വയസ്സാക്കി ഭേദഗതി വരുത്തി. ഒാർഡിനൻസിന് ഗവർണർ അംഗീകാരം നൽകി. നിലവിൽ ഇൗ തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് നാല് വർഷമോ 56 വയസ്സോ പൂർത്തിയായെങ്കിൽ ഒാർഡിനൻസ് വരുന്നതോടെ പദവിയിൽനിന്ന് പുറത്താകും. സർവകലാശാലകളിൽ ഇൗ തസ്തികകളുടെ വിരമിക്കൽ പ്രായം 60 വയസ്സാണ്. നിയമിക്കപ്പെടുന്നത് മുതൽ കാലപരിധിയില്ലാതെ വിരമിക്കൽ പ്രായംവരെ തുടരുകയും ചെയ്യാം.
ഒാർഡിനൻസ് വന്നതോടെ ഉന്നത വിദ്യാഭ്യാസവകുപ്പിെൻറ പരിധിയിൽവരുന്ന കേരള, കാലിക്കറ്റ്, എം.ജി, കണ്ണൂർ, കാലടി, കുസാറ്റ്, നുവാൽസ്, മലയാളം, എ.പി.ജെ. അബ്ദുൽകലാം സാേങ്കതിക സർവകലാശാലകൾക്ക് ഇത് ബാധകമാകും. നിലവിൽ ഇൗ തസ്തികയിൽ ജോലി ചെയ്യുന്ന ഭൂരിഭാഗം പേരും 56 വയസ്സ് കവിയുകയോ നാല് വർഷം പൂർത്തിയാവുകയോ ചെയ്തതിനാൽ പദവിയിൽനിന്ന് പുറത്താകും. നിലവിൽ സർവകലാശാലകളിൽ വൈസ് ചാൻസലർ, പ്രോ വൈസ് ചാൻസലർ പദവികളിൽ നാല് വർഷത്തേക്കാണ് നിയമനം.
ഇതേരീതിയിലേക്ക് രജിസ്ട്രാർ, പരീക്ഷാ കൺട്രോളർ, ഫിനാൻസ് ഒാഫിസർ തസ്തികകളിലെ നിയമനം മാറ്റുമെന്ന് നേരത്തേ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ വ്യക്തമാക്കിയിരുന്നു. ഇൗ മൂന്ന് പദവികളിൽ ജോലി ചെയ്യുന്നവർ 60 വയസ്സുവരെ തുടരേണ്ടവരായിരുന്നു. ഒാർഡിനൻസിലൂടെ നിയമന കാലാവധി ചുരുക്കുന്നത് നിയമയുദ്ധത്തിലേക്ക് നയിക്കുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.