Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയൂനിവേഴ്‌സിറ്റി...

യൂനിവേഴ്‌സിറ്റി കോളജിലെ വധശ്രമം മൂന്ന്​ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

text_fields
bookmark_border
യൂനിവേഴ്‌സിറ്റി കോളജിലെ വധശ്രമം മൂന്ന്​ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
cancel

തി​രു​വ​ന​ന്ത​പു​രം: യൂ​നി​വേ​ഴ്​​സി​റ്റി കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര ​മി​ച്ച കേ​സി​ലെ മൂ​ന്ന്​ പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി. കേ​സി​ലെ നാ​ലു​മു​ത​ൽ ആ​റു​വ​രെ പ് ര​തി​ക​ളാ​യ മ​ണി​ക​ണ്ഠ​ൻ അ​ദ്വൈ​ത്, ആ​ദി​ൽ മു​ഹ​മ്മ​ദ്, ആ​രോ​മ​ൽ എ​ന്നി​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ​യാ​ണ്​ തി​രു​വ​ന​ന്ത​പു​രം ഒ​ന്നാം ക്ലാ​സ്​ മ​ജി​സ്​​ട്രേ​റ്റ്​​ അ​നീ​സ ത​ള്ളി​യ​ത്. പ്ര​തി​ക​ൾ ചെ​യ്‌​ത പ്ര​വൃ​ത്തി അ​തി​ഗൗ​ര​വ​മു​ള്ള​താ​ണെ​ന്ന്​ കോ​ട​തി നി​രീ​ക്ഷി​ച്ചു.

ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളാ​യ കോ​ള​ജി​ലെ എ​സ്.​എ​ഫ്.​ഐ യൂ​നി​റ്റ് മു​ൻ പ്ര​സി​ഡ​ൻ​റ്​ ശി​വ​ര​ഞ്ജി​ത്, മു​ൻ സെ​ക്ര​ട്ട​റി ന​സീം എ​ന്നി​വ​ർ ജാ​മ്യാ​േ​പ​ക്ഷ ന​ൽ​കി​യി​ല്ല. കേ​സി​ൽ പി​ടി​യി​ലാ​യ ആ​റു പ്ര​തി​ക​ളും ഇൗ​മാ​സം 29 വ​രെ ജു​ഡീ​ഷ്യ​ൽ റി​മാ​ൻ​ഡി​ലാ​ണ്. ശി​വ​ര​ഞ്​​ജി​ത്ത്, ന​സീം എ​ന്നി​വ​രെ മൂ​ന്ന്​ ദി​വ​സം ക​സ്​​റ്റ​ഡി​യി​ൽ വാ​ങ്ങി പൊ​ലീ​സ്​ തെ​ളി​വെ​ടു​പ്പ്​ ന​ട​ത്തി​യി​രു​ന്നു.

മൂ​ന്നാം​വ​ർ​ഷ വി​ദ്യാ​ർ​ഥി അ​ഖി​ൽ കോ​ള​ജ് ക്യാ​ൻ​റീ​നി​ൽ ​െവ​ച്ച് പാ​ട്ടു​പാ​ടി​യ​തി​നെ​തു​ട​ർ​ന്ന് യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ൾ വി​ളി​ച്ചു​വ​രു​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത് മ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ പ​ര​സ്യ​മാ​യി ചോ​ദ്യം​ചെ​യ്ത​താ​ണ് വ​ധ​ശ്ര​മ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്. ആ​ക്ര​മ​ണം ആ​സൂ​ത്രി​ത​മാ​യി​രു​ന്നെ​ന്ന്​ പൊ​ലീ​സ്​ സ്ഥി​രീ​ക​രി​ച്ചു. കേ​സി​ൽ 17 പ്ര​തി​ക​ളു​ണ്ടെ​ന്നാ​ണ്​ പൊ​ലീ​സ്​ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, ആ​റ്​ പേ​രെ മാ​ത്ര​മേ അ​റ​സ്​​റ്റ്​ ചെ​യ്​​തി​ട്ടു​ള്ളൂ. മു​ഖ്യ​പ്ര​തി​ക​ൾ അ​റ​സ്​​റ്റി​ലാ​യ​തോ​ടെ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം മെ​ല്ലെ​യാ​യെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bailsfikerala newsuniversity college
News Summary - university collage attack; Court denied bail to accused -kerala news
Next Story