യൂനിവേഴ്സിറ്റി കോളജ് സംഘർഷം; ഗവർണറെ കളത്തിലിറക്കി പ്രതിപക്ഷം
text_fieldsതിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജ് വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് പ്രതിപക ്ഷനേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പിയുടെ നേതൃത്വത്തിൽ എൻ.ഡി.എ സംഘവും ഗവർണർ പി. സദാശിവത്തെ കണ്ട് നിവേദനം നൽകി. നിവേദനങ്ങൾ സർക്കാറിന് കൈമാറുമെന്ന് ഗവർണർ അറി യിച്ചു.
എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളും ജനാധി പത്യവിരുദ്ധ പ്രവര്‍ത്തനങ്ങളും അതിക്രമങ്ങളും തടയണമെന്നും കോളജിൽ സമാധാനവും സാധ ാരണനിലയും പുനഃസ്ഥാപിക്കണമെന്നും നിവേദനത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ കൊലപാതക ശ്രമത്തിലെ പൊലീസ് അന്വേഷണം വേഗത്തിലാക്കി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നിവേദനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
പി.എസ്.സി പരീക്ഷ നടത്തിപ്പിലെ ക്രമക്കേടുകള്‍ കണ്ടെത്തുക, മാസങ്ങളായി ഒഴിഞ്ഞുകിടക്കുന്ന കോളജ് പ്രിന്സിപ്പലിെൻറയും കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെയും ഒഴിവുകള്‍ നികത്താന്‍ ഇടപെടുക തുടങ്ങിയ ആവശ്യങ്ങളും പ്രതിപക്ഷനേതാവ് ഉന്നയിച്ചു.
യൂനിവേഴ്സിറ്റി കോളജിലെ സംഭവങ്ങളെക്കുറിച്ച് സി.ബി.ഐ അന്വേഷണമാണ് എൻ.ഡി.എ സംഘം ഗവർണറോട് ആവശ്യപ്പെട്ടത്. അധോലോകസംഘങ്ങളുടെ നിയന്ത്രണത്തിലാണ് കോളജ്. അവിടെ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ എസ്.എഫ്.ഐ നേതാക്കളുടെ പരീക്ഷ നേട്ടങ്ങൾ പുനഃപരിശോധിക്കണം. പി.എസ്.സി പരീക്ഷകളിലെ ക്രമക്കേടുകളെക്കുറിച്ചും അന്വേഷിക്കണമെന്ന് ഒ. രാജഗോപാൽ എം.എൽ.എയുടെ നേതൃത്വത്തിലുള്ള സംഘം ആവശ്യപ്പെട്ടു.
‘പിണറായി ആഭ്യന്തരം ഒഴിയണം’ - പി.കെ. കൃഷ്ണദാസ്
തിരുവനന്തപുരം: താൻ വൻപരാജയമാണെന്ന് പരസ്യമായി സമ്മതിച്ച പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് എൻ.ഡി.എ സംസ്ഥാന കൺവീനർ പി.കെ. കൃഷ്ണദാസ്. പൊലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തെ അഭിസംബോധന ചെയ്ത മുഖ്യമന്ത്രി ഉന്നയിച്ച ഗുരുതര ആരോപണങ്ങൾ തെൻറ കഴിവുകേട് വ്യക്തമാക്കുന്നതാണ്.
പിണറായി അധികാരമേറ്റശേഷം കേരളത്തിൽ 31 ഉരുട്ടിക്കൊലകളാണ് നടന്നതെന്നും എൻ.ഡി.എ നേതൃയോഗത്തിെൻറ തീരുമാനങ്ങൾ വിശദീകരിക്കവെ അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.